പേടകത്തിന്റെ തകരാർ പരിഹരിച്ചില്ല ; ബഹിരാകാശ സഞ്ചാരി സുനിതാ വില്യംസിന്റെ മടക്കയാത്ര പ്രതിസന്ധിയിൽ തുടരുന്നു

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തുടരുന്ന ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിതാ വില്യംസിന്‍റെ ഭൂമിയിലേക്കുള്ള മടക്കയാത്ര അനിശ്ചിതത്വത്തിൽ. പേടകത്തിലെ തകരാർ പരിഹരിക്കാത്തതാണ് മടക്കയാത്ര വൈകാൻ കാരണമെന്നാണ് സൂചന. സുനിത വില്യംസും ബുഷ് വിൽമോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ പ്രവേശിച്ചത് ഈ മാസം ഏഴിനായിരുന്നു. പതിമൂന്നാം തിയതി മടങ്ങുമെന്നായിരുന്നു ആദ്യതീരുമാനം. പിന്നീടത് 18 ലേക്കും 23 ലേക്കും മാറ്റി. ബോയിങ് സ്റ്റാർ ലൈനർ പേടകത്തിലെ ഹീലിയം ചോർച്ച പൂർണ്ണമായി പരിഹരിച്ചിട്ടില്ല എന്നാണ് സൂചനകൾ. മടക്കയാത്രയ്ക്കായി പേടകത്തിന്‍റെ പരിശോധനകൾ നടക്കുകയായിരുന്നു…

Read More

ചന്ദ്രന്റെ ആകാശത്ത് ഭൂമി ഉദിക്കുന്നത് പകർത്തിയ ബഹിരാകാശ സഞ്ചാരി വില്യം ആന്‍ഡേഴ്‌സ് വിമാനാപകടത്തിൽ കൊല്ലപ്പെട്ടു; വില്യം ആന്‍ഡേഴ്‌സിന്റെ എര്‍ത്ത്‌റൈസ് ഫോട്ടോ ഫ്ലിപ്പ് ചെയ്തത് നാസ

ബഹിരാകാശ സഞ്ചാരിയും നാസയുടെ 1968 ലെ അപ്പോളോ 8 ചാന്ദ്രദൗത്യ സംഘാംഗങ്ങളില്‍ ഒരാളുമായ വില്യം ആന്‍ഡേഴ്‌സ് വാഷിങ്ടണില്‍ വിമാനാപകടത്തില്‍ മരിച്ചത് ജൂൺ 7നാണ്. സ്വയം പറത്തിയ ചെറുവിമാനം വാഷിംഗ്ടണിലെ ജുവാന്‍ ദ്വീപിനടുത്തുള്ള കടലില്‍ തകര്‍ന്നുവീഴുകയായിരുന്നു. മനുഷ്യര്‍ ആദ്യമായി ഭൂമിയുടെ ആകര്‍ഷണ വലയം കടന്ന് യാത്ര ചെയ്യുകയും ചന്ദ്രനെ അതിന്‍റെ ഭ്രമണപഥത്തില്‍ 10 തവണ വലംവെയക്കുകയും ചെയ്ത ദൗത്യമായിരുന്നു അപ്പോളോ 8. ചന്ദ്രനെ ചുറ്റുന്നതിനിടെയാണ് പ്രശ്തമായ എര്‍ത്ത്‌റൈസ് ഫോട്ടോ വില്യം ആന്‍ഡേഴ്‌സ് പകര്‍ത്തുന്നത്.നീല മാര്‍ബിള്‍ പോലെ തിളങ്ങുന്ന ഭൂമിയുടെ…

Read More

ചന്ദ്രനില്‍ കാബേജും ചീരയും പായലും നട്ടുവളർത്താൻ നാസ; ആര്‍ട്ടിമിസ് മൂന്ന് ദൗത്യം 2026ൽ

ചന്ദ്രനില്‍ കൃഷിയിറക്കാനൊരുങ്ങി നാസ. നാസയുടെ 2026 ലെ ആര്‍ട്ടിമിസ് മൂന്ന് ദൗത്യത്തിന്റെ ഭാഗമായി മനുഷ്യന്‍ വീണ്ടും ചന്ദ്രനിലേക്ക് പോകുമ്പോഴാണ് ചന്ദ്രനിൽ കൃഷിയിറക്കാൻ നാസ പദ്ധതിയിട്ടിരിക്കുന്നത്. ആദ്യഘട്ടത്തില്‍ പായലും കാബേജ് ഇനത്തില്‍ പെട്ട ബ്രാസിക്കയും ആശാളി ചീരയുമൊക്കെയാണ് ചന്ദ്രനിലെ ചെറു ഗ്രീന്‍ഹൗസുകളില്‍ വളര്‍ത്താന്‍ ശ്രമിക്കുക. ലൂണാര്‍ എഫക്ട്‌സ് ഓണ്‍ അഗ്രികള്‍ച്ചുറല്‍ ഫ്‌ളോറ അഥവാ ലീഫ് എന്നാണ് ഈ പരീക്ഷണത്തിന് നാസ നല്‍കിയിരിക്കുന്ന പേര്. അമേരിക്കയിലെ കൊളറാഡോ ആസ്ഥാനമായുള്ള സ്‌പേസ് ലാബ് ടെക്‌നോളജീസിനായിരിക്കും ലീഫ് പരീക്ഷണത്തിന്റെ ചുമതല. ഈ സസ്യങ്ങള്‍…

Read More

യു.എ.ഇ ബഹിരാകാശ യാത്രികൻ സുൽത്താൻ അൽ നിയാദി ഭൂമിയിലിറങ്ങി

ഏറ്റെടുത്ത ദൗത്യം വിജയകരമായി പൂർത്തീകരിച്ച് യു.എ.ഇയുടെ സുൽത്താൻ അൽ നിയാദിയും സംഘവും ഭൂമിയിലിറങ്ങി. അറബ് ലോകത്തെ ആദ്യ ദീർഘകാല ബഹിരാകാശ സഞ്ചാരിയെന്ന നേട്ടം സ്വന്തമാക്കിയാണ് നിയാദിയുടെ ലാൻഡിങ്. ആറു മാസത്തോളമായി ബഹിരാകാശത്ത് താമസിക്കുന്ന നിയാദി അടക്കമുള്ളവർക്ക് ഭൂമിയിലെ സാഹചര്യങ്ങളുമായി ഇണങ്ങാൻ അര മണിക്കൂറോളം സമയമെടുക്കും. ഒരു മാസത്തോളം നീളുന്ന മെഡിക്കൽ പരിശോധനകൾ പൂർത്തിയാക്കിയ ശേഷം മാത്രമാണ് ഇവർക്ക് നാട്ടിലേക്ക് മടങ്ങാനാവുക. അൽ നിയാദിക്ക് ഊഷ്മള സ്വീകരണം നൽകാൻ യു.എ.ഇ ബഹിരാകാശ ഏജൻസിയായ മുഹമ്മദ് ബിൻ റാശിദ് സ്പേസ്…

Read More

യു എ ഇ ദീർഘകാല ബഹിരാകാശയാത്ര: സുൽത്താൻ അൽ നെയാദി സെപ്റ്റംബർ 3-ന് ഭൂമിയിൽ തിരിച്ചെത്തും

യു എ ഇയുടെ ദീർഘകാല ബഹിരാകാശയാത്രാ ദൗത്യമായ ‘സായിദ് അംബീഷൻ 2’-ന്റെ ഭാഗമായി ഇന്റർനാഷണൽ സ്‌പേസ് സ്റ്റേഷനിലെത്തിയ എമിറാത്തി ബാഹ്യാകാശയാത്രികനായ സുൽത്താൻ അൽ നെയാദി 2023 സെപ്റ്റംബർ 3-ന് ഭൂമിയിൽ തിരിച്ചെത്തും. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. On 2 September, the Dragon spacecraft will undock from the ISS, carrying aboard @Astro_Alneyadi and his Crew-6 crewmates. The arrival is scheduled for 3 September. pic.twitter.com/spgytnk5ID —…

Read More