
“അസ്ത്രാ” വീഡിയോ ഗാനം പുറത്തിറങ്ങി
അമിത് ചക്കാലക്കൽ, പുതുമുഖ താരം സുഹാസിനി കുമരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആസാദ് അലവിൽ സംവിധാനം ചെയ്യുന്ന “അസ്ത്രാ ” എന്ന ചിത്രത്തിലെ ലിറിക്കൽ വീഡിയോ ഗാനം റിലീസായി. ബി.കെ ഹരിനാരായണൻ എഴുതിയ വരികൾക്ക് മോഹൻ സിത്താര സംഗീതം പകർന്ന് അലൻ ഷെർബിൻ, ഇന്ദുലേഖ വാര്യർ എന്നിവർ ചേർന്നു ആലപിച്ച ” വയലറ്റിൻ പൂക്കൾ “എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. സെപ്റ്റംബർ ഇരുപത്തിയൊമ്പതിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽകലാഭവൻ ഷാജോൺ, സന്തോഷ് കീഴാറ്റൂർ, സെന്തിൽ കൃഷ്ണ,ശ്രീകാന്ത് മുരളി,സുധീർ കരമന,അബുസലിം, ജയകൃഷ്ണൻ,…