17542 കിലോമീറ്റർ വേഗത്തിൽ ഛിന്നഗ്രഹം പാഞ്ഞെത്തുന്നു, 580 അടി വലിപ്പം; മുന്നറിയിപ്പുമായി നാസ
ഭൂമിക്ക് അരികിലൂടെ കടന്നുപോകാനിരിക്കുന്ന മറ്റൊരു കൂറ്റൻ ഛിന്നഗ്രഹത്തെ കുറിച്ച് മുന്നറിയിപ്പുമായി നാസ. ഒക്ടോബർ 24-ന് ഇന്ത്യൻ സമയം രാത്രി 9.17-നാണ് 363305 (2002 എൻ.വി 16) എന്ന ഛിന്നഗ്രഹം കടന്നുപോവുക. 580 അടി വലിപ്പമുള്ള ഈ ഛിന്നഗ്രഹം ഒരു വലിയ കെട്ടിടത്തിന് സമാനമാണത്രെ. മണിക്കൂറിൽ 17542 കിലോമീറ്റർ വേഗത്തിലാണ് ഇത് സഞ്ചരിക്കുക. ഭൂമിയിൽനിന്ന് 4520000 കിലോമീറ്റർ അകലെയാണ് ഇതിന്റെ ഏറ്റവും അടുത്ത സ്ഥാനം. ഇത് വളരെ ദൂരയാണെന്ന് തോന്നുമെങ്കിലും ബഹിരാകാശത്തിന്റെ വിശാലതയിൽ താരതമ്യേന അടുത്തതായി കണക്കാക്കുന്നു. വലിപ്പവും…