
തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനം സംബന്ധിച്ച ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കുമെന്ന് സുപ്രീംകോടതി
തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനം സംബന്ധിച്ച ആക്ഷേപങ്ങളില്‍ സുപ്രീംകോടതിയുടെ ഇടപെടല്‍. കമ്മീഷണര്‍മാരെ കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് നിയമനം നടത്തുന്നത് ചോദ്യം ചെയ്തുള്ള ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കുമെന്നാണ് സുപ്രീംകോടതി അറിയിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡില്‍ നിന്ന് നിര്‍ദേശം ലഭിച്ചതായും വെള്ളിയാഴ്ച ഈ ഹര്‍ജി പരിഗണിക്കാമെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് അറിയിച്ചത്. കഴിഞ്ഞ ശീതകാല പാര്‍ലമെന്റ് സമ്മേളനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ കേന്ദ്ര സര്‍ക്കാരിന് നേരിട്ട് നിയമനം നടത്താനുള്ള നിയമം സര്‍ക്കാര്‍ പാസാക്കിയത്. പ്രധാനമന്ത്രിയും അദ്ദേഹം നിര്‍ദേശിക്കുന്ന മന്ത്രിയും ലോക്സഭയിലെ…