‘എന്ത് വിഷയത്തിലും സ്ത്രീകളെ മാത്രം സപ്പോർട്ട് ചെയ്യുന്നത് എന്തിനാണ്; ഒരുപാട് നിയന്ത്രിച്ച് വീട്ടിൽ തളച്ചിടേണ്ട ആൾക്കാരല്ല പുരുഷന്മാർ’; നടി പ്രിയങ്ക അനൂപ്

എന്തിനാണ് എപ്പോഴും സ്ത്രീകളെ മാത്രം പിന്തുണയ്ക്കുന്നതെന്ന് നടി പ്രിയങ്ക അനൂപ്. പുരുഷന്മാരും സ്ത്രീകളും എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ രണ്ട് പേരുടെ മുഖവും കാണിക്കണമെന്ന് നടി പറഞ്ഞു. ‘എന്തൊക്കെ പറഞ്ഞാലും ഞാൻ പുരുഷന്മാർക്ക് എന്നേക്കാൾ കുറച്ച് മുകളിൽ സ്ഥാനം കൊടുത്തിട്ടുണ്ട്, അത് ജീവതാവസാനം വരെ കൊടുക്കും. എന്ത് വിഷയത്തിലും സ്ത്രീകളെ മാത്രം സപ്പോർട്ട് ചെയ്യുന്നത് എന്തിനാണ്. സ്ത്രീകൾക്ക് മാത്രം സംഘടന പോര. തുല്യ ശക്തിയായ പുരുഷന്മാർക്കും ഇതുപോലെയൊരു സംഘടന വേണം. പുരുഷന്മാരും സ്ത്രീകളും എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ തുല്യമായി…

Read More

സ്ത്രീത്വത്തെ അപമാനിക്കാനുള്ള ശ്രമത്തെ അപലപിച്ച് അമ്മ സംഘടന; ഹണി റോസിന്റെ നിയമപോരാട്ടങ്ങൾക്ക് പൂർണ്ണ പിന്തുണ

സൈബർ ആക്രമണത്തിനെതിരെ പരസ്യമായി രംഗത്തെത്തിയ നടി ഹണി റോസിന് പിന്തുണയുമായി അമ്മ സംഘടന. സ്ത്രീത്വത്തെയും, നടിയുടെ തൊഴിലിനേയും, അപഹസിക്കുവാൻ ചിലർ ബോധപൂർവ്വം നടത്തുന്ന ശ്രമങ്ങളെ അമ്മ അപലപിച്ചു. ഹണി റോസിന്റെ നിയമപോരാട്ടങ്ങൾക്ക് പിന്തുണ നൽകുമെന്നും അമ്മ സംഘടനയുടെ അഡ്ഹോക്ക് കമ്മിറ്റി വാർത്ത കുറിപ്പിലൂടെ അറിയിച്ചു.  വാർത്താക്കുറിപ്പിന്റെ പൂർണ്ണരൂപം  ഞങ്ങളുടെ അംഗവും മലയാള സിനിമയിലെ  പ്രമുഖ അഭിനയത്രികൂടിയായ കുമാരി ഹണി റോസിനെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുവാനും, അതുവഴി സ്ത്രീത്വത്തെയും, അവരുടെ തൊഴിലിനേയും, അപഹസിക്കുവാനും ചിലർ ബോധപൂർവ്വം നടത്തുന്ന ശ്രമങ്ങളെ മലയാള…

Read More

നടിയുടെ ആരോപണം; കോൺഗ്രസ് നേതാവിനെ സ്ഥാനത്ത് നിന്നും മാറ്റി അന്വേഷിക്കണം: വനിതാ അഭിഭാഷക കൂട്ടായ്മ

ലൈംഗിക ചൂഷണത്തിനായി നടിയെ നിർമാതാവ് താമസിക്കുന്ന ഹോട്ടൽ മുറിയിലേക്ക് എത്തിച്ചുവെന്ന വെളിപ്പെടുത്തലിൽ ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് അഡ്വ വി.എസ് ചന്ദ്രശേഖരനെതിരെ ഹൈക്കോടതിയിലെ വനിത അഭിഭാഷക കൂട്ടായ്മ രംഗത്ത്. വി. എസ് ചന്ദ്രശേഖരനെ എല്ലാ സ്ഥാനത്ത് നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിന് പരാതി നൽകി. ആരോപണം അതീവ ഗുരുതരമായത് കൊണ്ട് തന്നെ പൊലീസ് അന്വേഷണത്തോടൊപ്പം പാർട്ടി തലത്തിൽ പ്രത്യേക അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തു കൊണ്ടുവരണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. അഡ്വ. സറീന ജോർജ്ജ് അടക്കം പതിനഞ്ചോളം വനിതാ അഭിഭാഷകരാണ്…

Read More

‘അഴിമതിയുടെ ലോകത്ത് വലിയ കളികൾ നടക്കുന്നു’; ഇന്ത്യൻ 2-നെതിരെ ഇ സേവ ജീവനക്കാർ

ജൂലൈ 12-ന് തിയേറ്ററുകളിലെത്തിയ ഷങ്കർ-കമൽഹാസൻ ടീമിന്റെ ഇന്ത്യൻ 2 എന്ന് ചിത്രത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് തമിഴ്‌നാട്ടിലെ ഇ-സേവ ജീവനക്കാർ. തങ്ങളെ മോശക്കാരാക്കി ചിത്രീകരിച്ചുവെന്നാണ് ഇവർ ആരോപിക്കുന്നത്. സിനിമയിലെ ഒരു രംഗത്തിനെതിരെയാണ് ഇ-സേവ ജീവനക്കാർ വിമർശനവുമായെത്തിയത്. തങ്ങളെ കൈക്കൂലിക്കാരായാണ് ഈ രംഗത്തിൽ ചിത്രീകരിക്കുന്നതെന്നും ഇതംഗീകരിക്കാനാവില്ലെന്നും ഇ-സേവ സ്റ്റാഫ് അസോസിയേഷൻ വ്യക്തമാക്കി. തങ്ങളൊരിക്കലും ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരല്ല. അഴിമതിയുടെ ലോകത്ത് ഇതിനേക്കാൾ വലിയ കളികൾ തുറന്നുകാട്ടപ്പെടാതെ കിടക്കുന്നുവെന്നും അവർ പറഞ്ഞു. ഈ വിഷയത്തിൽ തമിഴ്‌നാട് സർക്കാർ ഇടപെട്ട് പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് ഇ-സേവ…

Read More

ബാറുടമകളുടെ വാദം പൊളിക്കുന്നു; പണം ആവശ്യപ്പെട്ടത് ഓഫിസ് കെട്ടിടം വാങ്ങാനല്ല

ഓഫിസ് കെട്ടിടം വാങ്ങാനാണ് രണ്ടര ലക്ഷം രൂപ പിരിക്കാൻ നിർദ്ദേശിച്ചതെന്ന ബാറുടമകളുടെ വാദം പൊളിക്കുന്ന വിവരങ്ങൾ പുറത്ത്. കെട്ടിടം വാങ്ങാൻ മാസങ്ങൾക്കു മുൻപ് നേതൃത്വം ആവശ്യപ്പെട്ടതും അംഗങ്ങൾ നൽകിയത് ഒരു ലക്ഷം രൂപയാണെന്നതിന്റെ രേഖയും പുറത്തായി. മദ്യ നയത്തിലെ ഇളവിനു വേണ്ടി രണ്ടര ലക്ഷം രൂപ ആവശ്യപ്പെട്ടത് പുറത്തായപ്പോഴാണ് കെട്ടിടം വാങ്ങാനാണ് പണം ആവശ്യപ്പെട്ടതെന്ന് പറഞ്ഞ് അസോസിയേഷൻ നേതാക്കൾ തലയൂരിയത്. ബാറുടമകളുടെ സംഘടനയിലെ അംഗങ്ങളുടെ വാട്‌സാപ്പ് ഗ്രൂപ്പിൽ മാസങ്ങൾക്കു മുൻപു വന്ന സന്ദേശത്തിൽ കെട്ടിട നിർമാണത്തിനു നൽകേണ്ടത്…

Read More

എന്താണ് ‘അമ്മേ’ ഇങ്ങള് നന്നാവാത്തത്:  താര സംഘടനായ അമ്മയെ വിമർശിച്ച് ഹരീഷ് പേരടി

ആര്‍എല്‍വി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് എതിരെ പ്രതികരിക്കാത്ത താര സംഘടനായ അമ്മയെ വിമർശിച്ച് നടന്‍ ഹരീഷ് പേരടി. പീഡനകേസില്‍ പ്രതികളായവരെ സംരക്ഷിക്കാനുള്ള ജാഗ്രതപോലും ഈ വിഷയത്തില്‍ മഷിയിട്ട് നോക്കിയിട്ടും കാണാനില്ല. അമ്മയില്‍ മെമ്പറല്ലാത്ത ഷാരൂഖ് ഖാന് നിങ്ങളുടെ വേദിയില്‍ നൃത്തമാടാമെങ്കില്‍ പിന്നെ രാമകൃഷ്ണന് എന്തിനാണ് അയിത്തം എന്നാണ് ഹരീഷ് പേരടി ചോദിക്കുന്നത്. ഹരീഷ് പേരടിയുടെ കുറിപ്പ്: വംശീയവെറിയും ജാതിവെറിയും നേരിട്ട കുറച്ച് സിനിമകളിലും അഭിനയിച്ച ഡോ.രാമകൃഷ്ണന്‍ എന്ന കലാകാരന് പൊതുസമൂഹം മുഴുവന്‍ പിന്തുണ പ്രഖ്യാപിച്ചിട്ടും…

Read More

ഹൈക്കോടതി കളമശേരിയിലേക്ക് മാറ്റാനുള്ള തീരുമാനം: പിന്തുണക്കില്ലെന്ന് അഭിഭാഷക അസോസിയേഷൻ ജനറൽ ബോഡി

എറണാകുളം നഗരത്തിലെ കേരള ഹൈക്കോടതി സമുച്ചയം കളമശ്ശേരിയിലേക്ക് മാറ്റാനുള്ള തീരുമാനത്തെ  പിന്തുണക്കെണ്ടെന്ന് കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ ജനറൽ ബോഡി യോഗം തീരുമാനിച്ചു. അഭിഭാഷക അസോസിയേഷനുമായി ആലോചിക്കാതെയാണ് ഔദ്യോഗിക തലത്തിൽ ഇത്തരമൊരു തീരുമാനം എടുത്തതെന്നാണ് വിമർശനം. നിലവിൽ ഹൈക്കോടതിക്ക് സമീപമുള്ള ഹൗസിംഗ് ബോർഡിന്റെ സ്ഥലം ഏറ്റെടുത്ത്, ഹൈക്കോടതിയുടെ വികസന പ്രവർത്തനങ്ങൾ നടത്തണമെന്നാണ് അഭിഭാഷക അസോസിയേഷന്‍റെ ആവശ്യം. കളമശ്ശേരിയിലേക്ക് കോടതി മാറുമ്പോൾ അഭിഭാഷകർക്ക് എന്തെല്ലാം സൗകര്യങ്ങൾ ഒരുക്കണം എന്നറിയിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാർ അഭിഭാഷക അസോസിയേഷന് കത്ത് നൽകിയിരുന്നു….

Read More