പ്രിയ വർഗീസ് അസോസിയേറ്റ് പ്രൊഫസറായി ചുമതലയേറ്റു

ഹൈക്കോടതി ഇടപെടലിനുമൊടുവിൽ പ്രിയ വർഗീസ് അസോസിയേറ്റ് പ്രൊഫസറായി ചുമതലയേറ്റു. കണ്ണൂർ സർവകലാശാല ആസ്ഥാനത്തെത്തിയാണ് പ്രിയ വർഗീസ് ചുമതലയേറ്റത്. ഇന്ന് തന്നെ നീലേശ്വരം ക്യാമ്പസിൽ അസോസിയേറ്റ് പ്രഫസറായി ജോലിയിൽ പ്രവേശിക്കുമെന്ന് പ്രിയ വർഗീസ് അറിയിച്ചു. മതിയായ യോഗ്യത പ്രിയക്ക് ഉണ്ടെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടതിന് പിന്നാലെ പ്രിയക്ക് സർവകലാശാല നിയമന ഉത്തരവ് കൈമാറിയിരുന്നു. അതേസമയം, കണ്ണൂർ സർവകാശാലാ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വർഗീസിൻറെ നിയമനം ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ യുജിസി സുപ്രീംകോടതിയെ സമീപിക്കും. ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസറായി പ്രിയാ വർഗീസിന്റെ നിയമനത്തിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി രം​ഗത്ത്. അധ്യാപന പരിചയമെന്നത് കെട്ടുകഥയല്ലെന്നും അത് യാഥാർഥ്യമാകണമെന്നും കോടതി പറഞ്ഞു. കൂടാതെ ഡെപ്യൂട്ടേഷൻ കാലയളവിൽ എന്താണ് പഠിപ്പിച്ചതെന്നും കോടതി ചോദിക്കുകയുണ്ടായി. എൻ എസ് എസ് കോ-ഓർഡിനേറ്റർ പദവിയിലിരുന്ന് താങ്കൾ എന്താണ് പഠിപ്പിച്ചതെന്നും കോടതി പ്രിയാ വർഗീസിനോട് ആരാഞ്ഞു. കുഴിവെട്ട് അധ്യാപന പരിചയമാകില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. എൻ.എസ്.എസ്. കോ-ഓർഡിനേറ്റർ കാലയളവിലെ പ്രവൃത്തി പരിചയത്തെക്കുറിച്ച് പ്രിയാ വർഗീസ് നൽകിയ സത്യവാങ്മൂലത്തിൽ നിന്നും വ്യക്തമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി….

Read More