ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്ന് ഒഴിയുന്നു; എനിക്ക് ഭൂമിയിൽ വളരെ കുറച്ച് സമയമേ ഉള്ളൂവെന്ന് കെ സച്ചിദാനന്ദന്‍

സാഹിത്യ അക്കാദമി ഉൾപ്പടെയുള്ള ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്ന് ഒഴിവാകുന്നതായി കെ. സച്ചിദാനന്ദൻ വ്യക്തമാക്കി. അയ്യപ്പപ്പണിക്കർ ഫൗണ്ടേഷൻ, ആറ്റൂർ രവിവർമ ഫൗണ്ടേഷൻ, സാഹിത്യ അക്കാദമി, ദേശീയ മാനവികവേദി തുടങ്ങിയ എല്ലാ ചുമതലകളിൽ നിന്നും പിൻവാങ്ങുന്നു. അനാരോഗ്യം കാരണമാണ് പിൻമാറ്റമെന്നും അദ്ദേഹം ഫേസ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. വിവിധ പ്രസാധകരുടെ എഡിറ്റർ ചുമതലകളിൽ നിന്നും പിൻവാങ്ങി.അതേസമയം സച്ചിദാനന്ദൻ ഔദ്യോഗിക ചുമതലകളിൽ നിന്ന് ഒഴിവായത് അറിയില്ലെന്ന് സാഹിത്യ അക്കാദമി സെക്രട്ടറി അബൂബക്കർ പറഞ്ഞു. ആരോഗ്യ കാരണങ്ങളാൽ രണ്ടാഴ്ച വിശ്രമമാണ് തേടിയത്. ഇന്നും…

Read More

പ്രഗ്യാൻ റോവർ ദൗത്യം പൂർത്തിയാക്കി; സ്ലീപ്പ് മോഡിലേക്ക് മാറ്റി

ചന്ദ്രയാൻ 3 ദൗത്യത്തിലെ വിക്രം ലാൻഡറിൽനിന്നു പുറത്തിറങ്ങി സഞ്ചാരം നടത്തുന്ന പ്രഗ്യാൻ റോവർ ദൗത്യം പൂർത്തിയാക്കിയെന്ന് ഐഎസ്ആർഒ. ”റോവറിലെ പേ ലോഡുകളുടെ പ്രവർത്തനം നിർത്തി. റോവറിനെ സ്ലീപ്പ് മോഡിലേക്ക് മാറ്റി. ലാൻഡർ വഴി പേ ലോഡുകളിലെ വിവരങ്ങൾ ഭൂമിയിലേക്ക് അയച്ചു. സെപ്റ്റംബർ 22നു ചന്ദ്രനിൽ വീണ്ടും സൂര്യപ്രകാശം കിട്ടും. അപ്പോൾ റോവർ ഉണരുമോ എന്നറിയാനാണു കാത്തിരിപ്പ്”- ഐഎസ്ആർഒ എക്‌സ് പ്ലാറ്റ്‌ഫോമിൽ (ട്വിറ്റർ) കുറിച്ചു. ദക്ഷിണ ധ്രുവത്തിൽ കഴിഞ്ഞ രണ്ടാഴ്ച പകലായിരുന്നെങ്കിൽ ഇനിയുള്ള രണ്ടാഴ്ച രാത്രിയാണ്. അടുത്ത പകൽ…

Read More