
സിപിഐയുടെ നിർണായക നേതൃയോഗം ഇന്ന് മുതൽ
ലോക്സഭാ തിരഞ്ഞെടുപ്പ് തോൽവി വിലയിരുത്താൻ മൂന്ന് ദിവസം നീളുന്ന സിപിഐയുടെ സംസ്ഥാന നേതൃ യോഗം ഇന്ന് തിരുവനന്തപുരത്ത് തുടങ്ങും. സർക്കാരിന്‍റെ പ്രവർത്തനത്തിലും മുഖ്യമന്ത്രിയുടെ ശൈലിയിലും മുന്നണി. നേതൃത്വത്തിന്‍റെ പിടിപ്പുകേടിലും അതിരൂക്ഷ വിമർശനങ്ങളാണ് ജില്ലാ നേതൃയോഗങ്ങളിൽ ഉയർന്നിരുന്നത്. തിരുത്തൽ ശക്തിയാകാൻ കഴിയുന്നില്ല എന്ന വിമർശനം സിപിഐ സംസ്ഥാന നേതൃത്വവും നേരിടുന്നുണ്ട്. ഇതെല്ലാം സംസാഥാന നേതൃയോഗങ്ങളിലും ആവർത്തിക്കും. ഇന്ന് സംസ്ഥാന എക്സിക്യൂട്ടീവും , തുടർന്നുള്ള രണ്ട് ദിവസം സംസ്ഥാന കൗൺസിലും ആണ് ചേരുന്നത്. സിപിഎം യോഗങ്ങളിൽ ഉണ്ടായതിനെക്കാൾ രൂക്ഷമായ വിമർശനങ്ങൾ…