
അസൻ്റ് ഇഎന്‍ടി സ്‌പെഷ്യാലിറ്റി സെൻ്ററിൻ്റെ ഉദ്ഘടനം ; ഒരു കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയയും, പത്തു പേര്‍ക്ക് സൗജന്യ ശ്രവണ സഹായി വിതരണവും 100 പേര്‍ക്ക് സൗജന്യ ഇ എൻ ടി സ്‌പെഷ്യാലിറ്റി പരിശോധനയും
ഇഎന്‍ടി ചികിത്സാരംഗത്ത് ഒരു പതിറ്റാണ്ടിലേറെ വിശ്വാസ്യതയും പാരമ്പര്യവും കൈമുതലാക്കിയ കേരളത്തിലെ അസന്റ് ഇഎന്‍ടി ആശുപത്രി ഗ്രൂപ്പിന്റെ, ദുബൈ ശാഖയുടെ ഉദ്ഘടന കർമം ഈ നവംബർ 21ന് വ്യാഴാഴ്ച രാവിലെ 10 മണിക്ക് യുഎഇ മുൻ പരിസ്ഥിതി, ജല വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് സഈദ് അൽ കിന്ധി നിർവഹിക്കും. 2014-ല്‍ കേരളത്തിലെ പെരിന്തല്‍മണ്ണയില്‍ ആരംഭിച്ച അസന്റ് ഇഎന്‍ടി ആശുപത്രി പിന്നീട് പാലക്കാടും കോഴിക്കോടും അതിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചു. ഇ എൻ ടി ഹെഡ് നെക്ക് വിഭാഗങ്ങളിലെ അസുഖങ്ങൾക്കുള്ള…