
കുറച്ചുവർഷങ്ങൾ കഴിഞ്ഞ് പുതു തലമുറയ്ക്കായി വഴി മാറിക്കൊടുക്കും; ശശി തരൂർ
രാഷ്ട്രീയത്തിൽ കുറച്ചുവർഷങ്ങൾ കഴിഞ്ഞ് താൻ പുതു തലമുറയ്ക്കായി വഴി മാറിക്കൊടുക്കുമെന്ന് ശശി തരൂർ എംപി. പാർട്ടി നിർദേശം അനുസരിച്ച് ഇപ്പോൾ തന്റെ മുന്നിലുള്ളത് പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുക എന്നതാണെന്നു വ്യക്തമാക്കിയ അദ്ദേഹം നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിമുഖതയില്ലെന്നും സൂചിപ്പിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി രണ്ടര വർഷം ബാക്കിയുണ്ടല്ലോ. അപ്പോഴത്തെ കേരളത്തിന്റെ ആവശ്യങ്ങളും സാഹചര്യങ്ങളും അനുസരിച്ച് തീരുമാനിക്കാം. മുഖ്യമന്ത്രിയാകാൻ തടസ്സങ്ങളുണ്ടെന്നത് എല്ലാവർക്കും അറിയാവുന്നതാണ്. എന്തായാലും കേരളമാണ് തന്റെ കർമഭൂമി. ഇവിടെയാണ് താൻ തന്റെ ശേഷകാലം ചെലവഴിക്കുക. രാഷ്ട്രീയമല്ലാതെ മറ്റൊരു…