
തമിഴ്നാട് നിയമസഭയിൽ നയപ്രഖ്യാപനം വായിക്കാൻ വിസമ്മതിച്ച് ഗവർണർ; വായിച്ച് സ്പീക്കർ
തമിഴ്‌നാട് നിയമസഭയിൽ ഗവർണർ ആർ എൻ രവി നയപ്രഖ്യാപന പ്രസംഗം വായിക്കാൻ വിസമ്മതിച്ചു. പിന്നാലെ ഗവർണറെ സഭയിൽ ഇരുത്തി, സ്പീക്കർ നയപ്രഖ്യാപന പ്രസംഗത്തിൻറെ തമിഴ് പരിഭാഷ വായിച്ചു. കേന്ദ്രസർക്കാരിനെ സ്പീക്കർ വിമർശിച്ചതിൽ ക്ഷുഭിതനായി ഗവർണർ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. ദേശീയഗാനത്തിനു പോലും കാത്തുനിൽക്കാതെയാണ് ഗവർണർ സഭ വിട്ടത്. നയപ്രഖ്യാപനത്തിലെ പല ഭാഗങ്ങളും വസ്തുതാവിരുദ്ധമാണെന്നാണ് ഗവർണർ പറഞ്ഞത്. നയപ്രഖ്യാപന പ്രസംഗത്തിൻറെ തുടക്കത്തിലും അവസാനത്തിലും ദേശീയഗാനം കേൾപ്പിക്കണമെന്ന തൻറെ അഭ്യർത്ഥന നിരാകരിക്കപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ മന്ത്രി ദുരൈ മുരുകൻ…