നാലാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ആംആദ്മി; കേജ്‌രിവാൾ ഡൽഹിയിൽ ജനവിധി തേടും

ആംആദ്മി പാർട്ടിയുടെ കൺവീനറും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും. പാർട്ടി പുറത്തിറക്കിയ നാലാംഘട്ട സ്ഥാനാർത്ഥി പട്ടികയിലാണ് കേജ്‌രിവാളിന്റെ പേരുളളത്. ന്യൂഡൽഹി മണ്ഡലത്തിൽ നിന്നായിരിക്കും അദ്ദേഹം മത്സരിക്കുക. മുഖ്യമന്ത്രി അതിഷി കൽകാജിയിലും മത്സരിക്കും. അവസാനഘട്ടത്തിലെ 38 അംഗ സ്ഥാനാർത്ഥി പട്ടികയിൽ ഗോപാൽ റായി, സത്യേന്ദ്ര കുമാർ ജെയ്ൻ, ദുർഗേഷ് പതക് എന്നിവരും ഇടംപിടിച്ചു. മന്ത്രി സൗരവ് ഭരദ്വാജ് ഗ്രേറ്റർ കൈലാഷിൽ മത്സരിക്കും. ഗോപാൽ റായി ബാബാർപുരിലും ദുർഗേഷ് പതക് രജിന്ദർ…

Read More

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ എഎപി ഒറ്റയ്ക്ക് മത്സരിക്കും; ഒരു സഖ്യ രൂപീകരണത്തിനും ഇല്ല: കേജ്‍രിവാൾ

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പാർട്ടി അധ്യക്ഷൻ അരവിന്ദ് കേജ്‍രിവാൾ. ഒരു സഖ്യ രൂപീകരണത്തിനും ആംആദ്മി പാർട്ടി ഇല്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 3 വർഷമായി ഡൽഹിയിലെ ക്രമസമാധാനം തകർന്നിരിക്കുകയാണ്. ഗുണ്ടാ സംഘത്തിന്റെ ഭീഷണി നേരിട്ട എഎപി എംഎൽഎയെ ജയിലിൽ അടച്ചു. തനിക്കെതിരായ ആക്രമണങ്ങളിൽ പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്നും അരവിന്ദ് കേജ്‍രിവാൾ പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഗുണ്ടാ സംഘങ്ങളെ സംരക്ഷിക്കുകയാണ്. ഇന്നലെ തനിക്കെതിരെ ആക്രമണം ഉണ്ടായി. ഇതിൽ നടപടി എടുക്കാതെയാണ് എഎപി…

Read More

‘മഹാരാഷ്ട്ര തന്നോട് ഇങ്ങനെ പെരുമാറുമെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല; ഈ പോക്ക് ഒരു രാജ്യം ഒരു പാർട്ടിയിലേയ്ക്ക്’: ഉദ്ധവ് താക്കറെ

 മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിലെ മഹായുതി സഖ്യത്തിന്റെ വിജയത്തിൽ ഞെട്ടി ഉദ്ധവ് താക്കറെ. നാല് മാസത്തിനുള്ളിൽ ഭരണകക്ഷിയ്ക്ക് എങ്ങനെയാണ് ഇത്രയധികം സീറ്റുകൾ നേടാനായതെന്ന് അദ്ദേഹം സംശയം പ്രകടിപ്പിച്ചു. ഇത്തരത്തിലൊരു ഫലത്തിനായി അവർ എവിടെയാണ് മെഴുകുതിരി കത്തിച്ചതെന്ന് ചോദിച്ച അദ്ദേഹം കോവിഡ് സമയത്ത് കുടുംബനാഥനെന്ന നിലയിൽ താൻ പറയുന്നത് ശ്രദ്ധിച്ച മഹാരാഷ്ട്ര തന്നോട് ഇങ്ങനെ പെരുമാറുമെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും മാധ്യമങ്ങളോട് പറഞ്ഞു.    നിലവിലെ സാഹചര്യം ഒരു രാജ്യം ഒരു പാർട്ടി എന്നതിലേയ്ക്കാണ് നീങ്ങുന്നതെന്ന് ഉദ്ധവ് താക്കറെ ആരോപിച്ചു. കുറച്ച്…

Read More

പാലക്കാട് പോളിങ് പുരോഗമിക്കുന്നു; ആവേശത്തിൽ പാർട്ടി നേതാക്കൾ

പാലക്കാട് നിയമസഭാ  മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ ഇതുവരെ 23.79 ശതമാനം പോളിങ്.  മണ്ഡലത്തിലെ 184 ബൂത്തുകളിലും പോളിങ് പുരോഗമിക്കുകയാണ്. മഹാരാഷ്ട്രയിലെ 288 നിയമസഭാ മണ്ഡലങ്ങളിലേക്കും ജാർഖണ്ഡിൽ രണ്ടാം ഘട്ടമായി 38 നിയമസഭാ മണ്ഡലങ്ങളിലേക്കും ഇന്നാണു വോട്ടെടുപ്പ്. വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്.  ആറരയോടെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരും. പാലക്കാട് നഗരസഭ, പിരായിരി, കണ്ണാടി, മാത്തൂർ പഞ്ചായത്തുകൾ ഉൾപ്പെടുന്ന നിയമസഭാ മണ്ഡലത്തിൽ 1,94,706 വോട്ടര്‍മാരാണ് വിധിയെഴുതുന്നത്. ഇതില്‍ 1,00,290 പേര്‍ സ്ത്രീ വോട്ടര്‍മാരാണ്. അതേസമയം  പാലക്കാട്ടെ 153 ാം നമ്പർ ബൂത്തിലെ ഇരട്ട…

Read More

‘പിന്മാറി തനിക്ക് പിന്തുണ നൽകണം’; ഷാനിബിനോട് പാലക്കാട്ടെ മത്സരത്തിൽ നിന്നു പിന്മാറാൻ അഭ്യർഥിച്ച് പി.സരിൻ

കോൺഗ്രസ് വിട്ട യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എ.കെ.ഷാനിബിനോട് പാലക്കാട്ടെ മത്സരത്തിൽ നിന്നു പിന്മാറാൻ അഭ്യർഥിച്ച് എൽഡിഎഫ് സ്ഥാനാർഥി പി.സരിൻ. നാമനിർദേശ പത്രിക നൽകരുതെന്നും മത്സരത്തിൽനിന്നു പിന്മാറി തനിക്ക് പിന്തുണ നൽകണമെന്നുമാണ് സരിന്റെ ആവശ്യം. എന്നാൽ മത്സരത്തിൽനിന്നു പിന്മാറില്ലെന്ന് ഷാനിബ് പറഞ്ഞു. ഇന്ന് ഉച്ചയോടെ ഷാനിബ് നാമനിർദേശ പത്രിക നൽകും. വി.ഡി.സതീശന്റെയും ഷാഫി പറമ്പിലിന്റെയും ഏകാധിപത്യ നിലപാടുകൾക്കെതിരെയാണ് തന്റെ മത്സരമെന്നാണ് ഷാനിബ് പറയുന്നത്. പാലക്കാട്–വടകര–ആറന്മുള കരാർ കോൺഗ്രസും ആർഎസ്എസും തമ്മിലുണ്ടെന്നും ഈ കരാറിന്റെ രക്തസാക്ഷിയാണ്…

Read More

‘സീറ്റ് തരാം; മത്സരിച്ചാൽ വിജയമുറപ്പ്’; മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഓഫ‌ർ; ബിഷ്ണോയിക്ക് ജയിലിലേക്ക് കത്ത്

ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയിക്കു നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് വാഗ്‍ദാനം ചെയ്ത് ഉത്തർ ഭാരതീയ വികാസ് സേന. മുംബൈയിലെ ഉത്തരേന്ത്യക്കാരുടെ കൂട്ടായ്മകളിൽ ഒന്നാണിത്. ഗുജറാത്തിലെ സബർമതി ജയിലിൽ കഴിയുന്ന ബിഷ്ണോയിക്കു പാർട്ടിയുടെ ദേശീയ അധ്യക്ഷൻ സുനിൽ ശുക്ല കത്തയച്ചു. മത്സരിച്ചാൽ വിജയം ഉറപ്പാണെന്നും മറുപടിക്കായി ഭാരതീയ വികാസ് സേന കാത്തിരിക്കുകയാണെന്നും കത്തിൽ പറയുന്നു. ബിഷ്ണോയി സമ്മതിച്ചാലുടൻ 50 പേർ ഉൾപ്പെടുന്ന സ്ഥാനാർഥിപ്പട്ടിക പാർട്ടി പ്രഖ്യാപിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ബിഷ്ണോയിയെ ഭഗത് സിങ്ങിനോടാണ് കത്തിൽ ഉപമിച്ചിരിക്കുന്നത്. സംസ്ഥാനത്ത് കാര്യമായ സ്വാധീനമില്ലാത്ത പാർട്ടിയുടെ…

Read More

വയനാടിന് അടിയന്തര കേന്ദ്രസഹായം വേണം; നിയമസഭ ഐക്യകണ്ഠേന പ്രമേയം പാസാക്കി

മേപ്പാടിയില്‍ ഉണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് കേന്ദ്രസഹായം ലഭ്യമാക്കാന്‍ ചട്ടം 275 പ്രകാരമുള്ള പ്രമേയം നിയമസഭ ഐകക്ണ്ടെന പാസാക്കി.മന്ത്രി എം.ബി രാജേഷാണ്  പ്രമേയം അവതരിപ്പിച്ചത്. 2024 ജൂലായ് 30 ന് മേപ്പാടി പഞ്ചായത്തില്‍ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്‍മല എന്നീ പ്രദേശങ്ങളെ ഗുരുതരമായി ബാധിച്ച ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍ വിശദമാക്കിക്കൊണ്ട് കേന്ദ്രസര്‍ക്കാരിന് സംസ്ഥാന സര്‍ക്കാര്‍ മെമ്മോറാണ്ടം സമര്‍പ്പിച്ചിട്ടുണ്ട്.   ഒരു പ്രദേശമാകെ തകര്‍ന്നു പോവുന്ന സാഹചര്യമുണ്ടായി. രാജ്യത്തെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ ഏറ്റവും വലിയ ഉരുള്‍പൊട്ടലുകളുടെ ഗണത്തിലാണ് ഈ ദുരന്തം…

Read More

നിയമസഭയില്‍ വയനാട് പുനരധിവാസം സംബന്ധിച്ച് അടിയന്തര പ്രമേയം ചർച്ച; ദുരന്ത ബാധിതര്‍ പ്രയാസത്തിലാണെന്ന് സിദ്ദിഖ്, സര്‍ക്കാര്‍ നല്ല ഇടപെടല്‍ നടത്തിയെന്ന് ശൈലജ

നിയമസഭയില്‍ വയനാട് പുനരധിവാസം സംബന്ധിച്ച് അടിയന്തര പ്രമേയം ചർച്ച തുടങ്ങി. കൽപറ്റ എംഎല്‍എ ടി സിദ്ദിഖാണ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്. ദുരന്ത ബാധിതര്‍ പ്രയാസത്തിലാണെന്ന് ടി സിദ്ദിഖ് ചൂണ്ടിക്കാട്ടി. ദുരന്തം നടന്നിട്ട് 76 ദിവസമായി. തുടക്കത്തിലുള്ള ആവേശം പുനരധിവാസത്തിൽ കാണുന്നില്ല. ദുരന്ത ബാധിതർക്ക് ഇപ്പോഴും പ്രയാസവും വേദനയുമാണ്. പരിക്കേറ്റ പലരും ചികിത്സയ്ക്ക് പണമില്ലാതെ വിഷമിക്കുകയാണ്. ഗുരുതരമായി പരുക്കേറ്റ ഷൗക്കത്ത് എന്നയാൾ ചികിത്സക്ക് പണമില്ലാതെ വിഷമിക്കുകയാണ്. 200 മി.മി മഴപെയ്താൽ മണ്ണിടിച്ചിൽ ഉണ്ടാകുന്ന മേഖലയായി അവിടെ മാറുമെന്ന് ടി…

Read More

മുണ്ടക്കൈ പുനരധിവാസം വേഗത്തിലാക്കണം; നിയമസഭയിൽ പ്രതിപക്ഷത്തിൻ്റെ അടിയന്തര പ്രമേയം ചർച്ചയ്ക്ക്

വയനാട് മുണ്ടക്കൈ ദുരന്തത്തിൽ പുനരധിവാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയം ചർച്ചയ്ക്ക്. കേന്ദ്രസഹായം അടിയന്തരമായി ലഭ്യമാക്കാനുള്ള ഇടപെടൽ നടത്തണമെന്നും സംസ്ഥാന സർക്കാർ ക്രിയാത്മകമായി ഇടപെടണമെന്ന് അടിയന്തര പ്രമേയത്തിലൂടെ പ്രതിപക്ഷം ആവശ്യപ്പെട്ടു. ടി. സിദ്ദിഖ് എംഎൽഎയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്.

Read More

പനിയെ തുടർന്ന് മുഖ്യമന്ത്രിക്ക് വിശ്രമം; നിയമസഭയിലെത്തില്ല

മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭ സമ്മേളനത്തിൽ ഇന്നും പങ്കെടുക്കില്ല. ആരോഗ്യപരമായ കാരണങ്ങളെ തുടർന്നാണ് ഇന്ന് സഭയിലെത്താത്തതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു. പനിയെ തുടർന്ന് മുഖ്യമന്ത്രിക്ക് ഡോക്ടർമാർ വിശ്രമം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇന്നലെ അടിയന്തര പ്രമേയ ചർച്ചയിൽ നിന്നും മുഖ്യമന്ത്രി വിട്ടുനിന്നിരുന്നു. തൊണ്ട വേദനയും പനിയുമുള്ളതിനാലാണ് വിട്ടുനിന്നതെന്നായിരുന്നു ഇന്നലെ വിശദീകരിച്ചത്. മുഖ്യമന്ത്രിക്ക് ഡോക്ടർമാർ വോയ്‌സ് റസ്റ്റ് നിർദേശിച്ചിരുന്നുവെന്നും ഇന്നലെ മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ അസാന്നിധ്യം ചർച്ചക്കിടെ പ്രതിപക്ഷം ഉന്നയിക്കുകയും ചെയ്തിരുന്നു. അതേസമയം, നിയമസഭയിൽ പ്രത്യേക…

Read More