
അജിത് കുമാർ മുഖ്യമന്ത്രിയുടെ ദൂതൻ; കൂടെ കിടന്നവനല്ലേ രാപ്പനി അറിയൂ: ഷംസുദ്ദീൻ
ആർ.എസ്.എസ്. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ എ.ഡി.ജി.പി. അജിത് കുമാർ മുഖ്യമന്ത്രിയുടെ ദൂതനെന്ന് ആരോപിച്ച് എൻ.ഷംസുദ്ദീൻ എം.എൽ.എ. മുഖ്യമന്ത്രിയോ ആഭ്യന്തര വകുപ്പോ എഡിജിപിയോട് എന്തിനാണ് നിരന്തരം ആർഎസ്എസ് നേതാക്കളെ കാണുന്നതെന്ന് ചോദിച്ചില്ല. സന്ദർശനം മുഖ്യമന്ത്രിക്ക് വേണ്ടിയാകുമ്പോൾ അതിന് അജിത് കുമാർ ദൂതനാകുമ്പോൾ ചോദിക്കാൻ പ്രയാസമുണ്ടാകുമെന്നും ഷംസുദ്ദീൻ പരിഹസിച്ചു. നിയമസഭയിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർഎസ്എസ് നേതാക്കളെ നിരന്തരംകണ്ട് എഡിജിപി മണിക്കൂറുകളോളം കണ്ട് ചർച്ച നടത്തി. ഇതുസംബന്ധിച്ച് ഇന്റലിജൻസ് ആഭ്യന്തര വകുപ്പിന് കൃത്യമായ മുന്നറിയിപ്പ് നൽകിയിരുന്നു….