‘നിയമസഭാ സമ്മേളനത്തിനു പിന്നാലെ അജിത്തിനൊപ്പമുള്ള 18-19 എംഎൽഎമാർ ഇങ്ങോട്ടു വരും’; എൻസിപി ശരദ് പവാർ വിഭാഗം

മഹാരാഷ്ട്രയിൽ അജിത് പവാറിന്റെ എൻസിപിയിൽനിന്ന് 18-19 എംഎൽഎമാർ ശരദ് പവാറിനൊപ്പം തിരികെയെത്തുമെന്ന് അവകാശവാദം. നിയമസഭാ സമ്മേളനത്തിനു പിന്നാലെ എംഎൽഎമാർ മറുകണ്ടം ചാടുമെന്നാണ് എൻസിപി ശരദ് പവാർ വിഭാഗം നേതാവ് രോഹിത് പവാറിന്റെ അവകാശവാദം. 2023 ജൂലൈയിലെ പിളർപ്പിനുശേഷം ശരദ് പവാറിനെക്കുറിച്ചു മോശമായി സംസാരിക്കാത്ത പല നേതാക്കളും അജിത്തിനൊപ്പമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ഇത്തരം നേതാക്കൾക്ക് ഈ സമ്മേളനകാലത്ത് ഭരണപക്ഷത്തിനൊപ്പം നിന്ന് അവരുടെ മണ്ഡലങ്ങളിലേക്ക് ആവശ്യമായ ഫണ്ടുകൾ നേടിയെടുക്കേണ്ടതുണ്ട്. അതുകൊണ്ട് അവർ സമ്മേളനം തീരുന്നതുവരെ കാത്തിരിക്കുകയാണ്. പലരും പവാർ സാഹിബുമായി…

Read More

സഭ്യേതരമായ സംസാരം ഉണ്ടാകുന്നു; അത് നിയമസഭയുടെ അന്തസ്സിന് ചേർന്നതല്ല: മുഖ്യമന്ത്രി

നിയമസഭയിലെ വിമർശനത്തിൽ സീമ ലംഘിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചിലപ്പോൾ സൗഹൃദാന്തരീക്ഷം തകർന്നു പോകുന്നുവെന്നും അത് ഗുണകരമല്ലെന്നും നിയമസഭാ സാമാജികർക്കുള്ള പരിശീലന പരിപാടിയിൽ സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു. വ്യത്യസ്ത വീക്ഷണങ്ങൾ ശരിയായ രീതിയിൽ ഉയർന്നു വരണമെന്നും എന്നാൽ അവരവരുടേതായ നിയന്ത്രണങ്ങൾ ഉണ്ടാകണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസാരിക്കാൻ സ്പീക്കർ വിളിക്കുമ്പോൾ സഭയ്ക്ക് നിരക്കുന്ന രീതിയിലാണ് സംസാരിക്കുന്നത്. എന്നാൽ അല്ലാത്തപ്പോൾ മറ്റ് രീതിയിലുള്ള സംസാരം ഉണ്ടാകുന്നു. സഭ്യേതരമായ സംസാരം ഉണ്ടാകുന്നുണ്ട്. അത് സഭയുടെ അന്തസ്സിന് ചേർന്നതല്ല. അവരവർക്ക് ബോധ്യമില്ലാത്ത കാര്യങ്ങൾ…

Read More

നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും

പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനം ഇന്ന് പുനരാരംഭിക്കും. നാല് ദിവസമാണ് സഭ സമ്മേളിക്കുന്നത്. പുതുപ്പള്ളിയിലെ വമ്പൻ വിജയത്തിന്റെ കരുത്തിലാണ് പ്രതിപക്ഷം സഭയിലെത്തുന്നത്. തോൽവിയിൽ ഇതുവരെ മൗനം പാലിക്കുന്ന മുഖ്യമന്ത്രിയുടെ പ്രതികരണം സഭയിൽ ഉണ്ടായേക്കും. ചാണ്ടി ഉമ്മന്റെ സത്യപ്രതിഞ്ജ രാവിലെ ചോദ്യോത്തരവേള്ക്ക് ശേഷം നടക്കും. രണ്ടാം പിണറായി സർക്കാരിന്റെ കാലത്തെ രണ്ടാമത്തെ ഉപതെരഞ്ഞെടുപ്പിലും ഇടത് മുന്നണിയെ തോൽപ്പിച്ചതിന്റെ ഊർജവുമായിട്ടാണ് സതീശനും കൂട്ടരും സഭയിൽ എത്തുന്നത്. 41 എം.എൽ.എമാർ എന്ന എണ്ണത്തിനപ്പുറം പുതുപ്പള്ളിയിലെ വലിയ വിജയം പ്രതിപക്ഷത്തിന് കൂടുതൽ…

Read More

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; നിയമസഭാ സമ്മേളനം വെട്ടിച്ചുക്കി

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെ തുടർന്ന് ഒഴിവ് വന്ന പുതുപ്പള്ളി മണ്ഡലത്തിൽ ഉപതെരഞ്ഞടുപ്പ് പ്രഖ്യാപിച്ചതോടെ നിയമസഭ സമ്മേളനം വെട്ടി ചുരുക്കി. നാളെ പിരിയുന്ന നിയമസഭ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം വന്ന ശേഷമായിരിക്കും വീണ്ടും ചേരുക. സെപ്റ്റംബർ 11 മുതൽ 14 വരെയായിരിക്കും ഈ സമ്മേളനകാലം. ഇന്ന് ചേരുന്ന കാര്യോപദേശക സമിതിയിലായിരുന്നു ഇത് സംബന്ധച്ച തീരുമാനമെടുത്തത്. ഈ മാസം 24 വരെ സഭ ചേരാനായിരുന്നു ആദ്യത്തെ തീരുമാനം. പുതുപ്പള്ളി ഉപതെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇന്നലെ മുഖ്യമന്ത്രിയും പ്രതിപക്ഷ…

Read More

സമാധാനം ഇനിയും അകലെ; മണിപ്പൂരിൽ സംഘർഷം തുടർക്കഥ

വംശീയ കലാപം കൊടുമുടിയിൽ എത്തി നിൽക്കുന്ന മണിപ്പൂരിൽ നിയമസഭാ സമ്മേളനം വിളിക്കാൻ സർക്കാർ തീരുമാനം. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗമാണ് നിയമസഭാ സമ്മേളനം വിളിക്കാൻ ഗവർണറോട് ശുപാർശ ചെയ്തത്. കുക്കികളുടെ മൃതദേഹം സംസ്കരിക്കുന്ന കാര്യത്തിൽ തീരുമാനമാകും മുൻപാണ് സർക്കാർ നിയമസഭാ സമ്മേളനം വിളിക്കാൻ തീരുമാനിച്ചിരിക്കുന്നത്. തിങ്കളാഴ്ച സുപ്രീംകോടതി കേസ് പരിഗണിക്കാനിരിക്കെ പ്രശ്നപരിഹാരത്തിന് തിരക്കിട്ട ശ്രമങ്ങൾ കേന്ദ്ര സർക്കാർ നടത്തുന്നുണ്ട്. കുക്കികളുടെ മൃതദേഹം സംസ്കരിക്കുന്നതിനായി പ്രത്യേക ഭൂമി പതിച്ചു കൊടുക്കാനുള്ള ആലോചനകളും സജീവമാണ്. എന്നാൽ സംസ്ഥാനത്തിന്റെ മിക്കപ്രദേശങ്ങളിലും ഇപ്പോഴും…

Read More

നിയമസഭയിൽ ബഹളം; കറുത്ത ഷർട്ട് ധരിച്ച് പ്രതിപക്ഷ എംഎൽഎമാർ

നിയമസഭാ സമ്മേളനം പുനരാരംഭിച്ചു. പ്രതിപക്ഷ എംഎൽഎമാരായ മാത്യു കുഴൽനാടനും ഷാഫി പറമ്പിലും കറുത്ത ഷർട്ട് ധരിച്ചാണ് നിയമസഭയിലെത്തിയത്. നികുതി ഭാരവും മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷയും ഉന്നയിച്ച് പ്രതിപക്ഷം സഭയിൽ പ്രതിഷേധിക്കുന്നു. ‘പേടി ഉണ്ടെങ്കിൽ മുഖ്യമന്ത്രി വീട്ടിലിരിക്കണം’ തുടങ്ങിയ പ്ലക്കാർഡും ബാനറുമായി എത്തിയ പ്രതിപക്ഷാംഗങ്ങൾ സഭയിൽ മുദ്രാവാക്യം വിളിച്ചു. ചോദ്യോത്തരവേളയിലാണ് പ്രതിപക്ഷം പ്രതിഷേധമുയർത്തിയത്. ചോദ്യോത്തരവേള ചിത്രീകരിക്കാൻ ഇത്തവണയും മാധ്യമങ്ങളെ അനുവദിച്ചില്ല. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഈ ആവശ്യം ഉന്നയിച്ച് കത്തുനൽകിയിരുന്നു. പ്രതിപക്ഷ പ്രതിഷേധം സഭ ടിവിയും ഒഴിവാക്കി.

Read More

കേരളാ നിയമസഭാ സമ്മേളനം ഇന്നു തുടങ്ങും; ചാൻസലർ പദവിയിൽനിന്ന് ഗവർണറെ നീക്കാൻ ബിൽ

പതിഞ്ചാം കേരള നിയമ സഭയുടെ ഏഴാം സമ്മേളനം ഇന്നു തുടങ്ങും.14 സർവ്വകലാശാലകളുടെ ചാൻസലർ സ്ഥാനത്തു നിന്നും ഗവർണറെ മാറ്റാൻ ഉള്ള ബില്ലുകൾ ആണ് ഈ സമ്മേളനത്തിന്റെ സവിശേഷത. ആദ്യദിനം തിരുവന്തപുരം നഗരസഭയിലെ കത്ത് വിവാദം അടക്കം ഉയർത്തി പിൻവാതിൽ നിയമനത്തിൽ പ്രതിപക്ഷം അടിയന്തിര പ്രമേയമായി ഉന്നയിക്കും. ഗവർണർ സർക്കാർ പോരും വിഴിഞ്ഞവും സഭയിൽ വലിയ ചർച്ചയാകും. ഗവർണറോടുള്ള സമീപനത്തിൽ കോൺഗ്രസിൽ നിന്നും വ്യത്യസ്തമായി ലീഗിന് എതിർപ്പ് ആണുള്ളത്.ലീഗ് നിലപാട് രാവിലെ ചേരുന്ന യുഡിഫ് പാർലിമെന്ററി പാർട്ടി യോഗത്തിൽ…

Read More