നിയമസഭ സമ്മേളന ഷെഡ്യൂൾ മാറ്റണമെന്ന് പ്രതിപക്ഷം; പ്രതിപക്ഷ നേതാവ് സ്പീക്കർക്ക് കത്തു നൽകി

നിയമസഭ സമ്മേളന ഷെഡ്യൂൾ മാറ്റണമെന്ന ആവശ്യവുമായി പ്രതിപക്ഷം. ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സ്പീക്കർക്ക് കത്തു നൽകി. കെപിസിസി ജാഥ കണക്കിൽ എടുത്താണ് പ്രതിപക്ഷം മാറ്റം ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാന ബജറ്റ് അവതരണം ഫെബ്രുവരി അഞ്ചിൽ നിന്ന് രണ്ടിലേക്ക് മാറ്റണം. ഫെബ്രുവരി 9 മുതൽ 25 വരെ ജാഥ ഉള്ളതിനാൽ ഈ ദിവസങ്ങളിലെ ഷെഡ്യൂൾ മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനം 25 മുതൽ തുടങ്ങാനാണ് തീരുമാനം. പുതുവർഷത്തിലെ ആദ്യസഭാ സമ്മേളനം…

Read More