
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ; ആംആദ്മിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങി അഖിലേഷ് യാദവ്
ഡല്‍ഹി തെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാർട്ടി തലവന്‍ അഖിലേഷ് യാദവും പാർട്ടി എംപിമാരും ഞങ്ങള്‍ക്കൊപ്പം പ്രചാരണം നടത്തുമെന്ന് എഎപി. തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. ഫെബ്രുവരി 5നാണ് വോട്ടെടുപ്പ്. എട്ടിന് ഫലം പ്രഖ്യാപിക്കും. ജനുവരി 30ന് റിതാലയിൽ നടക്കുന്ന റോഡ്‌ഷോയിൽ അഖിലേഷ് യാദവ് കെജ്‌രിവാളിനൊപ്പം വേദി പങ്കിടും. കൈരാനയിൽ നിന്നുള്ള ഇഖ്‌റ ഹസൻ ഉൾപ്പെടെ പാർട്ടിയുടെ എംപിമാരും ആം ആദ്മി പാർട്ടിക്ക് വേണ്ടി പ്രചാരണം നടത്തും. എഎപിയും എസ്പിയും നിലവില്‍ കോൺഗ്രസ് ഉൾപ്പെടുന്ന ‘ഇന്‍ഡ്യ’ സഖ്യത്തിന്റെ ഭാഗമാണ്. എന്നാല്‍…