
രാജസ്ഥാനിൽ പ്രശ്‌നമായത് തമ്മിലടിയോ?; സച്ചിൻ പൈലറ്റിനെ പരിഹസിച്ച് ട്വിറ്ററിൽ വിമർശനങ്ങൾ
രാജസ്ഥാനിലെ നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ മുന്നോട്ട് പോകുമ്പോൾ കൈയിലിരുന്ന ഒരു സംസ്ഥാനം കൂടെ കോൺഗ്രസ് നഷ്ടമാകുമെന്ന വ്യക്തമായ സൂചകളാണ് വരുന്നത്. കഴിഞ്ഞ തവണ വിജയം നേടിയ സംസ്ഥാനത്ത് ഇത്തവണ പാർട്ടിക്കുള്ളിലെ തമ്മിലടി തന്നെയാണ് തോൽവിക്ക് കാരണമായതെന്ന വിലയിരുത്തലുകൾ ശക്തമാണ്. മന്ത്രിമാർക്ക് എല്ലാവർക്കും വീണ്ടും സീറ്റ് നൽകണമെന്നും ബിഎസ്പിയിൽ നിന്ന് കോൺഗ്രസിലെത്തിയവർക്കും പിന്തുണച്ച സ്വതന്ത്രർക്കും സീറ്റ് നൽകണമെന്നായിരുന്നു ഗെഹ്ലോട്ടിൻറെ നിബന്ധന. എന്നാൽ ഇത് അംഗീകരിക്കാൻ ദേശീയ നേതൃത്വം തയ്യാറായിരുന്നില്ല. വിജയ സാധ്യതയുള്ള സീറ്റുകൾ കൂടുതൽ നേടിയെടുക്കാൻ ഗെഹ്ലോട്ടും സച്ചിനും…