
‘ആ കസേരയിൽ തൊടാൻ പാടില്ലായിരുന്നു, ഒരു കൈപ്പിഴ’; നിയമസഭാ കേസിൽ ജലീൽ
നിയമസഭ തല്ലിപ്പൊളിച്ച സംഭവത്തിൽ വർഷങ്ങൾക്ക് ശേഷം കുറ്റസമ്മതം നടത്തി കെ.ടി ജലീൽ എംഎൽഎ. അന്ന് സ്പീക്കറുടെ കസേരയിൽ തൊടാൻ പാടില്ലായിരുന്നെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിന് താഴെ വന്ന കമന്റിന് മറുപടിയായിക്കുറിച്ചു. അധ്യാപക ദിനവുമായി ബന്ധപ്പെട്ട് കെടി ജലീൽ പങ്കുവച്ച പോസ്റ്റിന് താഴെയാണ് അസംബ്ലിയിൽ ഇ.പി ജയരാജന്റെ കൂടെ നിന്ന് സ്പീക്കറുടെ കസേര വലിച്ചിട്ടത് ശരിയായില്ലെന്ന കമന്റ് വന്നത്. ഇതിന് അദ്ദേഹം മറുപടി നൽകുകയായിരുന്നു. ‘അസംബ്ലിയിൽ ഇ.പി ജയരാജന്റെ കൂടെ നിന്ന് സ്പീക്കറുടെ കസേര വലിച്ചിട്ടത് ശരിയായില്ല. താങ്കൾ…