
പ്രിയതമയ്ക്ക് സാരി ഇഷ്ടപ്പെട്ടില്ല; കടയുടമയെ ഇടിച്ചുപഞ്ചറാക്കി യുവാവ്
പ്രിയതമയോടൊപ്പം സാരി വാങ്ങാൻ കടയിലെത്തിയ യുവാവ് ഒടുവിൽ കടയുടമയെ ക്രൂരമായ മർദനത്തിനിരയാക്കി. എന്തിനെന്നല്ലേ, തൻറെ ഭാര്യയ്ക്ക് ഇഷ്ടപ്പെട്ട ഒരു സാരിപോലും കടയിൽ കണ്ടെത്താൻ കഴിഞ്ഞില്ലത്രെ! ഉത്തര കന്നഡ ജില്ലയിലാണു വിചിത്രമായ സംഭവം. തൻറെ ഭാര്യയുടെ ഇഷ്ടപ്രകാരം ഒരു സാരി പോലും സൂക്ഷിച്ചില്ല എന്നതാണ് കടയുടമയുടെ തെറ്റായി യുവാവ് ചൂണ്ടിക്കാണിക്കുന്നത്. ഭാര്യയുമായി ഷോപ്പിംഗിന് എത്തിയതായിരുന്നു മുഹമ്മദ്. ഇയാളുടെ ആവശ്യപ്രകാരം കടയിൽ സൂക്ഷിച്ചിരുന്ന മികച്ച സാരികൾ കാണിച്ചെങ്കിലും മുഹമ്മദിൻറെ ഭാര്യയ്ക്ക് അതൊന്നും തീരെ ഇഷ്ടപ്പെട്ടില്ല. ഇതുമായി ബന്ധപ്പെട്ട് മുഹമ്മദ് ആദ്യം…