
മുസ്ലിം വിഭാഗത്തിലെ കച്ചവടക്കാരന് മർദ്ദനം; യുവാവ് അറസ്റ്റിൽ
മുസ്ലിം വിഭാഗത്തിലുള്ള പച്ചക്കറി കച്ചവടക്കാരനെ മർദ്ദിച്ച് അവശനാക്കിയ ശേഷം മർദ്ദനം വീഡിയോ സമൂഹമാധ്യമങ്ങളിൽ അപ്ലോഡ് ചെയ്ത യുവാവ് അറസ്റ്റിൽ. ജയ്പൂരിലാണ് ശനിയാഴ്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്ത്. അൻഷുൽ ഡാഡ്ഹിച്ച് എന്ന യുവാവാണ് ഷാറോസ് എന്ന കച്ചവടക്കാരനെ ആക്രമിച്ചത്. ജയ്പൂരിലെ ബ്രഹ്മപൂരിൽ വച്ചായിരുന്നു അതിക്രമം നടന്നത്. അധിക്ഷേപ പരാമർശങ്ങളുമായി അൻഷുൽ കച്ചവടക്കാരനെ ആക്രമിക്കുന്നതിന്റെ വീഡിയോ ആണ് ഇയാൾ തന്നെ അപ്ലോഡ് ചെയ്തത്. ഇന്ത്യക്കാരനാണോയെന്ന് തെളിയിക്കാൻ ആവശ്യപ്പെട്ടായിരുന്നു മർദ്ദനം. ഉത്തർ പ്രദേശുകാരനായ ഷാറോസിനെ ബംഗ്ലാദേശിയെന്ന് അടക്കം ഇയാൾ ആക്രമണത്തിനിടെ…