സിദ്ദിഖിനെതിരായ പരാതി ഗൗരവമുള്ളത്; സാക്ഷികളെ സ്വാധീനിക്കാൻ സാദ്ധ്യതയുണ്ട്: ഹൈക്കോടതി

നടിയുടെ പീഡന പരാതിയിൽ സിദ്ദിഖിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഹൈക്കോടതി വിധിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. സിദ്ദിഖിനെതിരായ പരാതി ഗൗരവമുള്ളതാണെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും കോടതി നിരീക്ഷിച്ചു. സിദ്ദിഖ് സാക്ഷികളെ സ്വാധീനിക്കാൻ സാദ്ധ്യതയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. അതോടൊപ്പം തന്നെ സിദ്ദിഖിനെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും കോടതി നിർദേശിച്ചു. പരാതിക്കാരിക്ക് വിശ്വാസ്യതയില്ലെന്ന പ്രതിഭാഗത്തിന്റെ വാദം അനാവശ്യമാണെന്നും നിശബ്ദയാക്കാനുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കി. ലൈംഗികാതിക്രമത്തിന് ഇരയായി എന്നതുകൊണ്ട് പരാതിക്കാരിയുടെ സ്വഭാവത്തെ വിലയിരുത്തരുത്. അത് അവർ അതിജീവിച്ചു എന്നതാണ് പരിഗണിക്കേണ്ടതെന്നും…

Read More

ലൈംഗികാതിക്രമ കേസ്; സംവിധായകൻ വി.കെ പ്രകാശിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

യുവ കഥാകൃത്തിന് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ സംവിധായകൻ വി.കെ പ്രകാശിന്റെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു. കൊല്ലം പള്ളിത്തോട്ടം പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ ഹൈക്കോടതി വി.കെ പ്രകാശിന് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. മൂന്ന് ദിവസം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായി വി.കെ പ്രകാശ് മൊഴി നൽകി. 2022 ൽ കൊല്ലത്തെ സ്വകാര്യ ഹോട്ടലിൽ സിനിമയുടെ കഥ പറയാൻ എത്തിയപ്പോൾ ലൈംഗികാതിക്രമം നടത്തിയെന്നാണ് യുവതിയുടെ പരാതി. അഭിനയത്തിൽ താൽപര്യമുണ്ടോ എന്ന് ചോദിച്ച് ഒരു സീൻ ചെയ്യാൻ…

Read More

ലൈംഗിക പീഡനക്കേസ്; നടൻ ജയസൂര്യയുടെ മുൻകൂർ ജാമ്യ ഹർജിയിൽ സർക്കാരിനോട് വിശദീകരണം തേടി

ലൈംഗിക പീഡനക്കേസില്‍ നടൻ ജയസൂര്യയുടെ മുൻകൂർ ജാമ്യ ഹർജിയിൽ സർക്കാരിനോട് വിശദീകരണം തേടി. ഹൈക്കോടതിയാണ് ജയസൂര്യയുടെ ഹർജിയിൽ വിശദീകരണം തേടിയത്. ഹർജി 23 ന് വീണ്ടും പരിഗണിക്കും. പീഡനം നടന്നതായി പരാതിക്കാരി ആരോപിക്കുന്ന തിയതികളിലടക്കം വൈരുധ്യമുണ്ടെന്ന് ജയസൂര്യ ഹർജിയിൽ പറയുന്നത്. വിദേശത്തായതിനാൽ എഫ്ഐആർ നേരിട്ട് കണ്ടിട്ടില്ല. ഐപിസി 354 വകുപ്പുകൾ ചുമത്തിയതിനാൽ ഓൺലൈനായി എഫ്ഐആർ അപ്ലോഡ് ചെയ്തിട്ടുമില്ല. സെപ്റ്റംബർ 18ന് വിദേശത്ത് നിന്ന് മടങ്ങിവരും. കസ്റ്റഡിയിലെടുക്കേണ്ട ആവശ്യമില്ലെന്നതും പരിഗണിച്ച് ജാമ്യം നൽകണമെന്നാണ് ജയസൂര്യ ഹർജിയിൽ ആവശ്യപ്പെടുന്നത്. സ്ത്രീത്വത്തെ…

Read More

രഞ്ജിത്തിനെതിരെ ​ഗുരുതര ആരോപണവുമായി യുവാവ് 

സംവിധായകൻ രഞ്ജിത്ത് ഹോട്ടൽ മുറിയിൽ വെച്ച് പീഡിപ്പിച്ചെന്ന പരാതിയുമായി യുവാവ്. 2012-ൽ ബാവൂട്ടിയുടെ നാമത്തിൽ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നടന്മാരെ കാണാൻ പോയപ്പോഴാണ് രഞ്ജിത്തിനെ പരിചയപ്പെട്ടത്. അന്ന് പ്ലസ് ടു വിദ്യാർഥിയായിരുന്നു. ബെം​ഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ വരാനാവശ്യപ്പെടുകയും അവിടെവെച്ച് സിനിമയിൽ അവസരം വാ​ഗ്ദാനംചെയ്ത് ക്രൂരമായി പീഡിപ്പിച്ചെന്നും രഞ്ജിത്തിനെതിരെയുള്ള പരാതിയിൽ യുവാവ് വെളിപ്പെടുത്തി. അന്ന് തന്നെ ഇക്കാര്യം ഒരു പ്രമുഖ നടിയെ അറിയിച്ചിരുന്നുവെന്നും എന്നാൽ പ്രതികരിച്ചില്ലെന്നും കോഴിക്കോട് കസബ സ്റ്റേഷനിൽ യുവാവ് നൽകിയ പരാതിയിൽ പറയുന്നു. ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച്…

Read More

വിവാഹേതര ബന്ധമെന്ന് ആരോപണം ; യുവതിക്ക് നേരെ ആൾക്കൂട്ട മർദനം

വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ച് യുവതിയെ ഒരു കൂട്ടം പുരുഷന്‍മാര്‍ ചേര്‍ന്ന് വളഞ്ഞിട്ട് മര്‍ദ്ദിച്ചു. മേഘാലയയിലെ വെസ്റ്റ് ഗാരോ ഹിൽസിലെ ദാദേങ്‌ഗ്രെയിലാണ് സംഭവം. സ്ത്രീയെ പൊതുസ്ഥലത്ത് വച്ച് ക്രൂരമായി ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. യുവതിയെ മര്‍ദ്ദിക്കുമ്പോള്‍ പുരുഷന്‍മാരും സ്ത്രീകളുമടങ്ങുന്ന കൂട്ടം നിശ്ശബ്ദരായി നോക്കിനില്‍ക്കുന്നത് വീഡിയോയില്‍ കാണാം. സംഭവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. യുവതിക്ക് വിവാഹേതര ബന്ധമുണ്ടെന്ന് പ്രതികൾ ആരോപിച്ചതായി പൊലീസ് പറഞ്ഞു.സംഭവം സ്ത്രീ ശാക്തീകരണത്തിനായുള്ള മേഘാലയ നിയമസഭാ കമ്മിറ്റി ചെയർപേഴ്സണായ സുത്ംഗ സായ്പുങ് എം.എൽ.എ…

Read More

ലൈംഗികാതിക്രമക്കേസ്; പ്രജ്വൽ രേവണ്ണയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി

ലൈംഗികാതിക്രമക്കേസിൽ പ്രതിയായ ഹാസനിലെ മുൻ എംപി പ്രജ്വൽ രേവണ്ണയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി. ജനപ്രതിനിധികളുടെ കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് പ്രജ്വലിന്‍റെ ജാമ്യാപേക്ഷ തള്ളിയത്. പുതിയൊരു എഫ്ഐആർ കൂടി നേരത്തെ പ്രജ്വലിനെതിരെ റജിസ്റ്റർ ചെയ്തിരുന്നു. ഇതോടെ പ്രജ്വലിനെതിരെ നാല് എഫ്ഐആറുകളാണ് ഇപ്പോൾ നിലവിലുള്ളത്. പുതിയ കേസിൽ ചോദ്യം ചെയ്യണമെന്ന എസ്ഐടി ആവശ്യപ്പെട്ടതിനാൽ പ്രജ്വൽ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. രണ്ട് ദിവസം മുൻപ് അറസ്റ്റിലായ പ്രജ്വലിന്‍റെ സഹോദരൻ സൂരജ് രേവണ്ണയും പൊലീസ് കസ്റ്റഡിയിലാണ്.  കർണാടകയിലെ ഹാസനിൽ എൻഡിഎ സ്ഥാനാർത്ഥിയായിരുന്ന…

Read More

കൊച്ചുമകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസ്; മുത്തച്ഛന് മരണം വരെ തടവു ശിക്ഷ

തളിപ്പറമ്പിൽ 15 കാരിയായ കൊച്ചുമകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ മുത്തച്ഛന് മരണം വരെ തടവും 4 ലക്ഷം രൂപ പിഴയും വിധിച്ചു. നേപ്പാൾ സ്വദേശിയായ 65 കാരനെയാണ് തളിപ്പറമ്പ് പോക്‌സോ അതിവേഗ കോടതി ജഡ്ജി ആർ. രാജേഷ് ശിക്ഷിച്ചത്. 2023 ഫെബ്രുവരി മുതൽ ഓഗസ്റ്റ് വരെയാണ് പീഡനം നടന്നത്. തുടർന്ന്, പെൺകുട്ടി പ്രസവിക്കുകയും ചെയ്തു. കേസ് അന്വേഷണത്തിന്റെ ഭാഗമായി കുഞ്ഞിന്റെ ഡിഎൻഎ പരിശോധനയും നടത്തിയിരുന്നു.

Read More

സമ്മതത്തോടെയുള്ള ലൈംഗികബന്ധം സ്ത്രീയെ ആക്രമിക്കാനുള്ള ലൈസൻസ് അല്ല; കോടതി

ഉഭയസമ്മതത്തോടെയുള്ള ലൈംഗികബന്ധം സ്ത്രീയെ ആക്രമിക്കാനുള്ള ലൈസൻസ് അല്ലെന്ന് കർണാടക ഹൈക്കോടതി. അതേസമയം, വർഷങ്ങളായി ഉഭയ സമ്മതത്തോടെയുള്ള ബന്ധത്തിൽ ഏർപ്പെട്ടിരുന്ന യുവാവിനെതിരേ യുവതി ചുമത്തിയ പീഡനക്കേസ് റദ്ദാക്കേണ്ടതില്ലെന്നും കോടതി പറഞ്ഞു. ഇരുവരും തമ്മിൽ പരസ്പര ബന്ധമുണ്ടെങ്കിലും സ്ത്രീയെ ആക്രമിക്കാനുള്ള ലൈസൻസല്ലെന്ന് ജസ്റ്റിസ് എം. നാഗപ്രസന്നയുടെ സിംഗിൾ ബെഞ്ച് വ്യക്തമാക്കി. പ്രതിക്കെതിരേ വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തതിനും വഞ്ചിച്ചതിനുമുള്ള കുറ്റം റദ്ദാക്കുകയും ചെയ്തു. പരാതിക്കാരിയും പ്രതിയും തമ്മിൽ 5 വർഷത്തിലേറെയായി ഉഭയകക്ഷി ബന്ധത്തിലായിരുന്നു. യുവാവ് തെറ്റായ വിവാഹ വാഗ്ദാനം…

Read More

കെഎസ്‌ആർടിസി ബസിനുള്ളിൽ ലൈംഗികാതിക്രമം; സ്‌പോട്ടിൽ ശിക്ഷ നൽകി 23കാരി

കെഎസ്‌ആർടിസി ബസിനുള്ളിൽ യുവതിക്കുനേരെ ലൈംഗികാതിക്രമം. മാനന്തവാടിയിൽ നിന്ന് കോഴിക്കോട്ടേയ്ക്ക് പോവുകയായിരുന്ന കെഎസ്‌ആർടിസി ബസിൽ 23കാരിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. തിരക്കേറിയ ബസിലാണ് അതിക്രമം നടന്നത്.ലൈംഗികാതിക്രമം ഉണ്ടായതിന് പിന്നാലെതന്നെ യുവതി യുവാവിനെ തല്ലുകയും ചെയ്തു. ഡ്രൈവർ പൊലീസിൽ വിവരം അറിയിച്ചെങ്കിലും പരാതിയില്ലെന്ന് യുവതി പറഞ്ഞതിനാൽ പൊലീസ് കേസെടുത്തില്ല. അതിക്രമം നടത്തിയയാൾക്ക് തക്കതായ ശിക്ഷ നൽകിയിട്ടുണ്ടെന്നും അതിനാലാണ് പരാതി നൽകാത്തതെന്നുമാണ് യുവതി പറഞ്ഞത്.

Read More

നടിയെ ആക്രമിച്ച കേസ്; ഡിജിറ്റൽ രേഖകൾ സൂക്ഷിക്കുന്നത് സംബന്ധിച്ച് ഹൈക്കോടതി സർക്കുലർ പുറപ്പെടുവിച്ചു

ഡിജിറ്റൽ രേഖകൾ സൂക്ഷിക്കുന്നത് സംബന്ധിച്ച് ഹൈക്കോടതി സർക്കുലർ പുറപ്പെടുവിച്ചു. നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ ഡിജിറ്റൽ രേഖകൾ ചോർന്നതുമായി ബന്ധപ്പെട്ട ഹർജിയിൽ സർക്കാർ ഉപഹർജി സമർപ്പിച്ചിരുന്നു. ഡിജിറ്റൽ രേഖകൾ സൂക്ഷിക്കുന്നത് സംബന്ധിച്ച് സർക്കുലർ ഇറക്കണമെന്നായിരുന്നു സർക്കാരിന്റെ ഉപഹർജി. സർക്കുലർ പുറപ്പെടുവിച്ചതായി ഹൈക്കോടതി രജിസ്റ്റാർ ഇന്ന് കോടതിയെ അറിയിച്ചു. ഇക്കാര്യം കോടതി രേഖപ്പെടുത്തി. നടിയുടെ ഹർജി നാളെ പരിഗണിക്കാൻ മാറ്റി. ലൈംഗിക കുറ്റകൃത്യങ്ങളിന്മേലുള്ള ഡിജിറ്റൽ തെളിവുകൾ സംബന്ധിച്ച സർക്കുലർ പുറത്തിറക്കിയതിന് പിന്നാലെ സർക്കാരിന്റെ ഉപഹർജിയിലെ നടപടികൾ ഹൈക്കോടതി അവസാനിപ്പിച്ചു….

Read More