
സെയ്ഫിന്റെ വീട്ടിലെ മോഷ്ടാവെന്ന് പറഞ്ഞ് ചിത്രം പുറത്തുവിട്ടു; ‘ജോലി പോയി, വിവാഹം മുടങ്ങി’: ജീവിതം തകർന്നെന്ന് യുവാവ്
സെയ്ഫ് അലി ഖാനെ ആക്രമിച്ച പ്രതിയെന്നു സംശയിച്ചു മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്ത ഛത്തീസ്ഗഡ് സ്വദേശിയായ യുവാവിനു ജോലി നഷ്ടപ്പെട്ടു, വിവാഹവും മുടങ്ങി. പ്രതിയെന്ന് ഉറപ്പിച്ച് പൊലീസ് ചിത്രം അടക്കം പുറത്തുവിട്ട ആകാശ് കനോജിയയ്ക്കാണ് (31) ഈ ദുർഗതി. മുംബൈയിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന ആകാശ്, മുംബൈ എൽടിടി– കൊൽക്കത്ത ഷാലിമാർ ജ്ഞാനേശ്വരി എക്സ്പ്രസിൽ യാത്ര ചെയ്യവേയാണ് കഴിഞ്ഞ 18ന് റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തത്. 19നു പുലർച്ചെ യഥാർഥ പ്രതിയും ബംഗ്ലദേശ് സ്വദേശിയുമായ മുഹമ്മദ് ഷെരിഫുൾ ഇസ്‌ലാം ഷെഹ്സാദിനെ മുംബൈയ്ക്ക്…