രാജീവ് ഗാന്ധി വധക്കേസ് പ്രതികൾശ്രീലങ്കയിലേക്ക്; ഇന്ന് ചെന്നൈയിൽനിന്ന് വിമാനമാർഗം യാത്ര

രാജീവ് ഗാന്ധി വധക്കേസിൽ വിട്ടയച്ച പ്രതികളായ മൂന്നുപേരും ഇന്ന് വിമാനമാർഗം ശ്രീലങ്കയിലേക്ക് പോകും. മുരുകൻ, ജയകുമാർ, റോബർട്ട് പയസ് എന്നിവരെ ട്രിച്ചി സ്പെഷ്യൽ ക്യാംപിൽനിന്ന് ഇന്നലെ രാത്രി 11.15ന് പോലീസ് വാഹനത്തിൽ ചെന്നൈയിലേക്ക് കൊണ്ടുപോയി. മൂവരെയും ഇന്ന് രാവിലെ 10 മണിക്ക് ചെന്നൈയിൽ നിന്ന് കൊളംബോയിലേക്കുള്ള വിമാനത്തിൽ അയക്കും.

Read More