
ഡോണാൾഡ് ട്രംപിന് നേരെയുണ്ടായ വധശ്രമം ; അക്രമി പൊലീസ് ഉദ്യോഗസ്ഥനെ തോക്കു ചൂണ്ടി വിരട്ടി, വെളിപ്പെടുത്തി സുരക്ഷാ ഉദ്യോഗസ്ഥൻ
അമേരിക്കൻ മുന്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വെടിവെക്കും മുമ്പ് അക്രമിയായ തോമസ് മാത്യു ക്രൂക്കിനെ പൊലീസ് കണ്ടതായി വെളിപ്പെടുത്തൽ. പെൻസിൽവേനിയയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുന്നതിനിടെയാണ് ട്രംപിനെ ലക്ഷ്യമിട്ട് വെടിയുണ്ട എത്തിയത്. ട്രംപ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വെടിയുണ്ടയേറ്റ ട്രംപിന് പിന്നിൽ നിന്നിരുന്നയാൾ കൊല്ലപ്പെടുകയും ചെയ്തു. ട്രംപ് പ്രസംഗിച്ച് കൊണ്ടിരിക്കെ സമീപത്തെ കെട്ടിടത്തിന്റെ മേൽക്കൂരയിൽ കയറിയാണ് ക്രൂക്സ് വെടിയുതിർത്തത്. ഈ മേൽക്കൂരയിലേക്ക് വലിഞ്ഞുകയറുന്നതിനിടെയാണ് ക്രൂക്‌സിനെ പൊലീസുകാരൻ കാണുന്നത്. എന്നാൽ തോക്ക് കാണിച്ച് പൊലീസുകാരനെ പിന്തിരിപ്പിക്കുകയായിരുന്നു. പിന്നാലെ തന്നെ ക്രൂക്സ് വെടിവെപ്പും…