അസമിൽ പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം; കൈകാലുകൾ കെട്ടി തേയിലത്തോട്ടത്തിൽ തള്ളി

അസമിൽ പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം. ദിബ്രുഗഡ് ജില്ലയിലെ ലഹോവൽ മേഖലയിൽ ആണ് സംഭവം. മൂന്നാം തീയതിയാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. ബലാത്സംഗത്തിനുശേഷം അബോധാവസ്ഥയിലായ പെൺകുട്ടിയെ പ്രതികൾ തേയിലത്തോട്ടത്തിൽ ഉപേക്ഷിച്ചു. പെൺകുട്ടിയുടെ കൈകാലുകൾ കെട്ടിയിട്ട നിലയിൽ ആയിരുന്നു. പ്രതികളായ ഭൈജൻ അലി സഫർ അലി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റു മൂന്നുപേരെയും പിടികൂടിയിട്ടുണ്ട്. ഞായറാഴ്ച നാട്ടുകാരാണ് കൈകാലുകൾ കെട്ടിയിട്ട നിലയിൽ അബോധാവസ്ഥയിൽ പെൺകുട്ടിയെ കണ്ടെത്തിയത്. ദിബ്രുഗഡ് നഗരത്തിൽനിന്ന് 12 കിലോമീറ്റർ അകലെയുള്ള ലഹോവലിലെ അഥാബാരി തേയില എസ്റ്റേറ്റിലാണ് കുട്ടിയെ…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

ചാൻസിലർ ബില്ലിൽ രാജ്ഭവൻ നിയമോപദേശം തേടിയെന്ന് സ്ഥിരീകരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ബില്ല് നേരിട്ട് കണ്ടിട്ടില്ല. കൺകറന്റ് ലിസ്റ്റിൽ വരുന്ന വിഷയങ്ങളിൽ സംസ്ഥാനത്തിന് മാത്രമായി നിയമനിർമാണം പാടില്ല എന്ന അഭിപ്രായമുണ്ടെന്നും ഗവർണർ പറഞ്ഞു. ചാൻസിലർ സ്ഥാനത്ത് നിന്ന് മാറ്റുന്ന ബില്ലിൽ വേഗത്തിൽ തീരുമാനമെടുക്കില്ലെന്ന് നേരത്തെ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയിരുന്നു. ……………………………………. ജനുവരി പകുതിയോടെ രാജ്യത്ത് കോവിഡ് രോ​ഗികൾ വർധിച്ചേക്കുമെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം. അടുത്ത 40 ദിവസം നിർണായകമാണെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു. വിദേശത്തുനിന്നു വരുന്നവരിൽ…

Read More

ജിഷ കൊലക്കേസ്; പ്രതിയുടെ ജയിൽ മാറ്റ ഹർജി, കേരളത്തിനും അസമിനും സുപ്രീം കോടതി നോട്ടീസ്

പെരുമ്പാവൂർ ജിഷ കൊലക്കേസിലെ പ്രതി അമീറുൾ ഇസ്ലാമിന്റെ ജയിൽ മാറ്റ ഹർജിയിൽ കേരളത്തിനും അസമിനും സുപ്രീം കോടതി നോട്ടീസ്. നാല് ആഴ്ച്ചയ്ക്കകം മറുപടി നൽകണമെന്ന് കോടതി അറിയിച്ചു. കേരളത്തിൽ നിന്ന് അസമിലേക്ക് ജയിൽ മാറ്റണമെന്നാവശ്യപ്പെട്ടാണ് അമീറുൾ ഇസ്ലാം സുപ്രീം കോടതിയെ സമീപിച്ചത്. നിലവിലെ ജയിൽചട്ട പ്രകാരം അമീറുൾ ഇസ്ലാമിനെ അസമിലേക്ക് മാറ്റാനാകില്ലെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം കേസ് പരിഗണിക്കവെ വ്യക്തമാക്കിയിരുന്നു. ജയിൽ മാറ്റം ആവശ്യമാണെങ്കിൽ കേരള സർക്കാർ പുറത്തിറക്കിയ 2014 -ലെ ചട്ടങ്ങൾ കൂടി ഹർജിയിൽ…

Read More