അസമിൽ 14 ൽ 11 ലും ബിജെപി മത്സരിക്കും

അസമിൽ എൻഡിഎയിൽ സീറ്റുവിഭജനം പൂർത്തിയായി. 14 ലോക്‌സഭാ സീറ്റുകളിൽ 11 ലും ബിജെപി മത്സരിക്കും. സഖ്യ കക്ഷികളായ അസോം ഗണ പരിഷത്തിന് (എജിപി) രണ്ടു സീറ്റും, യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറലിന് (യുപിപിഎൽ) ഒരു സീറ്റും ലഭിക്കും. 2019 ൽ ബിജെപി 10 സീറ്റുകളിലാണ് മത്സരിച്ചിരുന്നത്. എജിപിക്ക് മൂന്നു സീറ്റുകളും ബിപിഎഫിന് (ബോഡോലാന്റ് പീപ്പിൾസ് ഫ്രണ്ട്) ഒരു സീറ്റും ലഭിച്ചിരുന്നു. എന്നാൽ 2020 ൽ ബിപിഎഫിനെ ഒഴിവാക്കി യുപിപിഎല്ലുമായി ബിജെപി കൈകോർത്തു.  2019ൽ മത്സരിച്ച 10 സീറ്റുകളിൽ…

Read More

റാണാ ഗോസ്വാമി ഇനി ബിജെപിയിൽ ; അംഗത്വം നൽകി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ

അസം കോൺഗ്രസ് മുൻ വർക്കിങ് പ്രസിഡന്റ് റാണ ഗോസ്വാമി ബിജെപിയിൽ ചേർന്നു. ഗുവാഹത്തിയിലെ ബിജെപി ആസ്ഥാനത്ത് മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ പാർട്ടി അംഗത്വം നൽകി. റാണ ഗോസ്വാമി കോൺഗ്രസിൽ നിന്ന് ഇന്നലെയാണ് രാജിവെച്ചത്. അപ്പർ അസമിലെ കോൺഗ്രസിന്റെ ചുമതല വഹിച്ചിരുന്ന നേതാവായിരുന്നു റാണാ ഗോസ്വാമി. രാജി സ്വീകരിച്ചതിന് പിന്നാലെ വേണുഗോപാൽ അദ്ദേഹത്തെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് റിപ്പോർട്ടുകളുണ്ട്. ഗോസ്വാമിക്കു നിരവധി പദവികൾ കോൺഗ്രസ് നൽകിയിരുന്നെന്നും പാർട്ടി അദ്ദേഹത്തെ ചതിച്ചിട്ടില്ലെന്നും പാർട്ടി വിട്ടത് എന്തിനെന്ന് അദ്ദേഹം വിശദീകരിക്കണമെന്നും അസം…

Read More

ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ അസം; മുസ്ലിം വിവാഹ നിയമം സർക്കാർ റദ്ദാക്കി

മുസ്ലീം വിവാഹ- വിവാഹ മോചന രജിസ്‌ട്രേഷൻ ആക്ട് റദ്ദാക്കി അസം സർക്കാർ. പ്രത്യേക മന്ത്രിസഭാ യോഗം ചേർന്നാണ് സർക്കാർ മുസ്ലീം വിവാഹ- വിവാഹ മോചന രജിസ്‌ട്രേഷൻ ആക്ട് റദ്ദാക്കാൻ തീരുമാനിച്ചത്. ഉത്തരാഖണ്ഡിന് പിന്നാലെ ഏക സിവിൽ കോഡ് നടപ്പാക്കുന്നതിന് മുന്നോടിയായാണ് മുസ്ലീം വിവാഹ നിയമം റദ്ദാക്കിയ നടപടി. മുസ്ലീം വിവാഹ നിയമം റദ്ദാക്കിയാലും സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹങ്ങൾ രജിസ്റ്റർ ചെയ്യാമെന്നാണ് അസം സർക്കാർ വ്യക്തമാക്കുന്നത്. ബഹുഭാര്യാത്വം തടയുന്നതിനുള്ള നിയമനിർമ്മാണം ഉടനെ ഉണ്ടെന്നും അസം സർക്കാർ…

Read More

സന്തോഷ് ട്രോഫിയില്‍ അസമിനെ തകര്‍ത്ത് കേരളം; വിജയത്തുടക്കം

സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളത്തിന് വിജയത്തുടക്കം. ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് അസമിനെ തകര്‍ത്തത്. ആദ്യ പകുതിയില്‍ ഒന്നും രണ്ടാം പകുതിയില്‍ രണ്ടും ഗോളുകള്‍ നേടിയാണ് ഗ്രൂപ്പ് എയില്‍ കേരളം മുന്നിലെത്തിയത്. അസമിന്റെ ആശ്വാസഗോള്‍ 78ാം മിനിറ്റില്‍ പിറന്നു. 20ാം മിനിറ്റില്‍ അബ്ദുറഹീമാണ് കേരളത്തിന്റെ ആദ്യ ഗോള്‍ നേടിയത്. അസമിന്റെ പ്രതിരോധ നിരയെ നിഷ്പ്രഭമാക്കി കേരളം നടത്തിയ മുന്നേറ്റമാണ് ഗോളില്‍ കലാശിച്ചത്. രണ്ടാംപകുതിയിലായിരുന്നു അടുത്ത ഗോള്‍. കേരളത്തിന്റെ പകുതിയില്‍നിന്നുള്ള പന്ത്, ബോക്‌സിനുള്ളില്‍ മുഹമ്മദ് ആഷിഖിലേക്ക് ലഭിക്കുകയും ആഷിഖിന്റെ മനോഹരമായ…

Read More

രാഹുൽ ഗാന്ധി നടത്തുന്നത് വിനോദയാത്ര; പരിഹാസവുമായി അസം മുഖ്യമന്ത്രി

ഭാരത് ജോഡോ ന്യായ് യാത്രയെന്ന പേരിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തുന്നത് വിനോദയാത്രയാണെന്ന പരിഹാസവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ രം​ഗത്ത്. വിജയ് സങ്കൽപ്പ് യാത്രയിൽ പ​ങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു ഹിമന്ത ബിശ്വ ശർമ്മ രാഹുൽ ഗാന്ധിയെ വിമർശിച്ചത്. ന്യായ് യാത്ര കടന്നു പോകുന്ന സ്ഥലങ്ങളിലെല്ലാം കോൺഗ്രസ് തകരുകയാണ്. ഇപ്പോൾ യാത്ര യു‌ പിയിലാണ് ഉള്ളത്. അവിടെ അഖിലേഷ് യാദവും കോൺഗ്രസും തമ്മിൽ അഭിപ്രായഭിന്നതകളുണ്ടെന്നും ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. പ്രധാനമന്ത്രി എന്താണ് ചെയ്തതെന്ന് രാഹുൽ…

Read More

രാഹുൽ ഗാന്ധി ഉൾപ്പടെ 11 കോൺഗ്രസ് നേതാക്കൾക്ക് അസം പോലീസ് സമൻസയച്ചു

ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ പൊതുമുതൽ നശിപ്പിച്ചുവെന്നാരോപിച്ച് രാഹുൽ ഗാന്ധി ഉൾപ്പെടെ 11 കോൺഗ്രസ് നേതാക്കൾക്ക് അസം പൊലീസ് സമൻസയച്ചു. ഫെബ്രുവരി 23ന് ഗുവാഹത്തിയിൽ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെൻറ് (സി.ഐ.ഡി) ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണമെന്നാണ് സമൻസിൽ പറയുന്നത്. ജനുവരി 23ന് ഭാരത് ജോഡോ ന്യായ് യാത്ര അസമിൽ എത്തിയപ്പോഴുള്ള സംഘർഷത്തിന്റെ പേരിലാണ് നടപടി. യാത്ര നഗരത്തിൽ പ്രവേശിക്കുന്നത് തടയാൻ ശ്രമിച്ച അസം പൊലീസിനെതിരെ ജനക്കൂട്ടത്തെ പ്രകോപിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ ഇന്ത്യൻ ശിക്ഷാ…

Read More

ലോക്സഭാ തെരഞ്ഞെടുപ്പ് ; അസമിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് എഎപി

പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി അസം ലോക്സഭാ സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് എഎപി. മൂന്നുപേര് അടങ്ങുന്ന പട്ടികയാണ് പുറത്തുവിട്ടത്. ദിബ്രുഗഡ്, ഗുവാഹത്തി, സോനേത്പൂർ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ എഎപി രാജ്യസഭാ എംപി സന്ദീപ് പഥകാണ് പ്രഖ്യാപിച്ചത്. ‘ഇന്ത്യ’ സഖ്യത്തിൽ സീറ്റ് വിഭജന ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് എഎപിയുടെ പ്രഖ്യാപനം. അസമിലെ 14 ലോക്സഭാ സീറ്റുകളിൽ മൂന്നിടത്ത് മത്സരിക്കാനാണ് പാർട്ടി തീരുമാനം. മനോജ് ധനോഹർ(ദിബ്രുഗഡ്), ഭവൻ ചൗധരി(ഗുവാഹത്തി), ഋഷി രാജ്(സോനേത്പൂർ) എന്നിവരാണ് സ്ഥാനാർത്ഥികൾ. ഈ മണ്ഡലങ്ങളിൽ നിന്ന് മത്സരിക്കാൻ ഇന്ത്യൻ ബ്ലോക്ക് അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും…

Read More

ഭാരത് ജോഡോ ന്യായ് യാത്രക്കിടെ അസമിൽ സംഘർഷം: രാഹുൽ ഗാന്ധിക്കും കെസി വേണുഗോപാലിനുമെതിരേ കേസ്

ഭാരത് ജോഡോ ന്യായ് യാത്രക്കിടെ അസമിൽ ഉണ്ടായ അക്രമസംഭവങ്ങൾ പരാമർശിച്ച് രാഹുൽ ഗാന്ധി, കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്കെതിരേ കേസ്. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ഇതുസംബന്ധിച്ച് വിശദീകരണം നൽകി എക്സിൽ പോസ്റ്റ് ചെയ്തു. കനയ്യ കുമാറിനെതിരെയും കേസുണ്ട്. അക്രമം, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തത്. ആൾക്കൂട്ടത്തെ പ്രകോപിപ്പിച്ചെന്ന് ചൂണ്ടിക്കാണിച്ച് അസം മുഖ്യമന്ത്രി തന്നെയാണ് മൂവർക്കെതിരെയും കേസെടുക്കാൻ നിർദേശം നൽകിയത്. ജനങ്ങളെ പ്രകോപിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ കോൺഗ്രസ് നേതാക്കൾ തന്നെ…

Read More

ക്ഷേത്ര ദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധിയെ തടഞ്ഞ് അസം പോലീസ്

അസമില്‍ ഭാരത് ജോഡോ ന്യായ് യാത്രക്കിടെ ക്ഷേത്ര ദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധിയെ തടഞ്ഞ് അസം പോലീസ്. ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയിരുന്നെങ്കിലും പോലീസ് തടയുകയായിരുന്നുവെന്നാണ് ഉയരുന്ന ആരോപണം. അസമിലെ ശ്രീ ശ്രീ ശങ്കര്‍ദേവിന്‍റെ ജന്മസ്ഥലം സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് സംഭവം ഉണ്ടായത്. ശ്രീ ശ്രീ ശങ്കര്‍ദേവിന്‍റെ ഭക്തനാണ് രാഹുല്‍ ഗാന്ധിയെന്നും എന്താണ് കടത്തിവിടാത്തതെന്നും കോണ്‍ഗ്രസ് നേതാവ് ഗൗരവ് ഗോഗോയ് എംപി പോലീസുകാരോട് ചോദിച്ചെങ്കിലും വൈകിട്ട് സന്ദര്‍ശിക്കാനാണ് അനുമതി നല്‍കിയതെന്നാണ് ക്ഷേത്രം അധികൃതരുടെ വിശദീകരണം. തന്നെ എന്തിനാണ് തടയുന്നതെന്ന് പോലീസ് ഉദ്യോഗസ്ഥരോട്…

Read More

മാർഗനിർദേശങ്ങൾ ലംഘിച്ചു; ന്യായ് യാത്രയ്‌ക്കെതിരെ അസമിൽ കേസ്

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്കെതിരേ അസം പോലീസ് കേസെടുത്തു. യാത്ര സംബന്ധിച്ച് സംസ്ഥാന സർക്കാർ പുറത്തിറക്കിയ മാർഗനിർദേശങ്ങൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ജോർഹട് പോലീസ് സംഘാടകർക്കെതിരേ സ്വമേധയാ കേസെടുത്തത്. അനുവദിച്ചിരുന്നതിൽനിന്ന് ഭിന്നമായ റൂട്ടിലാണ് യാത്ര കടന്നുപോയതെന്ന് ആരോപിച്ചാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മുൻകൂട്ടി അറിയിക്കാതെ യാത്രാപഥം മാറ്റിയത് ഗതാഗതം താറുമാറാക്കിയെന്നും ബാരിക്കേഡുകൾ മറികടന്ന് ജനങ്ങൾ പോലീസിനെ ആക്രമിക്കുന്നതിനുള്ള സാഹചര്യമൊരുക്കിയെന്നും പോലീസ് പറയുന്നു. പ്രദേശത്ത് ‘കലാപസമാനമായ’ അന്തരീക്ഷമുണ്ടാക്കാൻ ഇത് ഇടയാക്കി. സംഘാടകനായ കെ.ബി. ബൈജുവിന്റെ നേതൃത്വത്തിൽ…

Read More