
അസീസിനോട് മിമിക്രി നിർത്താൻ പറഞ്ഞിട്ടില്ലെന്ന് അശോകൻ
മിമിക്രി കലാകാരനും നടനുമായ അസീസിനോട് അനുകരണം നിർത്താൻ പറഞ്ഞിട്ടില്ലെന്നും തന്റെ വ്യക്തിപരമായ കാര്യമാണ് പറഞ്ഞതെന്നും നടൻ അശോകൻ. അസീസ് നല്ല മിമിക്രി ആർട്ടിസ്റ്റാണെന്നും തന്നെ അനുകരിച്ചത് ഇഷ്ടമായില്ലെന്നാണ് പറഞ്ഞതെന്നും ഒരു അഭിമുഖത്തിലൂടെ അശോകൻ പറഞ്ഞു. ‘ എന്നെ ഇമിറ്റേറ്റ് ചെയ്യുന്നതിന് കൃത്യമായ മറുപടിയാണ് ഞാൻ കൊടുത്തത്. ഇനി അതിനെക്കുറിച്ച് ഒരു വിവാദം ഉണ്ടാക്കണമെന്നില്ല. ഉണ്ടായാലും എനിക്കതിൽ വിഷമമൊന്നും ഇല്ല. ഞാൻ സത്യസന്ധമായ കാര്യമാണ് പറഞ്ഞത്. അസീസിനോട് പ്രോഗ്രാം നിർത്താനൊന്നും ഞാൻ പറഞ്ഞിട്ടില്ല. പുള്ളിയുടെ പ്രൊഫഷൻ നിർത്തുന്നത് എന്തിനാണ്?…