
എഴുത്തുകാർക്കു മാത്രം പ്രതിഫലം നൽകാതിരിക്കുന്നത് വലിയ തെറ്റാണ്; ചുള്ളിക്കാടിനോട് മാപ്പ് പറഞ്ഞ് അശോകൻ ചരുവിൽ
സാഹിത്യ അക്കാദമി സംഘടിപ്പിച്ച അന്താരാഷ്ട്ര സാഹിത്യോത്സവത്തിൽ പ്രഭാഷണം നടത്തിയതിന് കിട്ടിയത് 2400 രൂപ മാത്രമാണെന്ന് വിമർശനം ഉന്നയിച്ച ബാലചന്ദ്രൻ ചുള്ളിക്കാടിനെ പിന്തുണച്ച് അക്കാദമി ഭാരവാഹിയും എഴുത്തുകാരനുമായ അശോകൻ ചരുവിൽ. തനിക്ക് നേരിട്ട് പങ്കുള്ള വിഷയമല്ലെങ്കിലും അക്കാദമി ഭാരവാഹി എന്ന നിലയിൽ ചുള്ളിക്കാടിനോട് മാപ്പ് ചോദിക്കുന്നുവെന്ന് അശോകൻ ചെരുവിൽ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. സർക്കാരുമായി ബന്ധപ്പെട്ട സാംസ്കാരിക സ്ഥാപനങ്ങളും യൂണിവേഴ്സിറ്റികളും എഴുത്തുകാർക്കുള്ള യാത്രാപ്പടിയും പ്രതിഫലവും കണക്കാക്കുന്നത് ഫ്യൂഡൽ കാലത്തെ ഓർമ്മിപ്പിക്കുന്ന രീതിയിലാണെന്ന് അശോകൻ ചെരുവിൽ വിമർശിച്ചു. കൃത്യമായി ശമ്പളവും…