
‘അന്ന് അസിൻ വന്നു, എന്നാൽ സെലക്ട് ചെയ്യാൻ തോന്നിയില്ല’; കമൽ
പുതുമുഖങ്ങൾക്ക് ഒരുപാട് അവസരം കൊടുത്ത സംവിധായകനാണ് കമൽ. നാൽപ്പത് വർഷത്തെ കരിയറിൽ നിരവധി മികച്ച പ്രണയ സിനിമകൾ സൃഷ്ടിച്ച സംവിധായകൻ കൂടിയാണ് കമൽ. അതിൽ ഏറ്റവും വലിയ സെൻസേഷനായി മാറിയ ഒരു സിനിമയാണ് കുഞ്ചാക്കോ ബോബനും ശാലിനിയും നായകനും നായികയുമായ നിറം. ചോക്ലേറ്റ് ഹീറോ എന്ന പരിവേഷം കുഞ്ചാക്കോ ബോബന് ലഭിച്ചതും നിറം സിനിമയിലൂടെയാണ്. 1999ൽ പുറത്തിറങ്ങിയ സിനിമയിലെ സീനുകളും ഗാനങ്ങളുമെല്ലാം ഇന്നും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. ശാലിനി-കുഞ്ചാക്കോ ബോബൻ ജോഡി ഏറ്റവും കൂടുതൽ സെലിബ്രേറ്റ് ചെയ്യപ്പെട്ടതും…