
ഏഷ്യന്‍ റിലേ ചാമ്പ്യന്‍ഷിപ്പ്; 4X400 മീറ്റര്‍ മിക്സഡ് റിലേയില്‍ ഇന്ത്യക്ക് ദേശീയ റെക്കോർഡ്
ഏഷ്യന്‍ റിലേ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് ദേശീയ റെക്കോർഡോടെ സ്വര്‍ണം. 4X400 മീറ്റര്‍ മിക്സഡ് റിലേയിലാണ് ഇന്ത്യക്ക് സുവർണ്ണ നേട്ടം. ബാങ്കോക്കില്‍ നടന്ന കന്നി ചാമ്പ്യന്‍ഷിപ്പിലാണ് ഇന്ത്യന്‍ താരങ്ങളായ മുഹമ്മദ് അജ്മല്‍, ജ്യോതികശ്രീ ദന്ദി, അമോജ് ജേക്കബ്, സുഭ വെങ്കടേഷന് എന്നിവർ വിജയിച്ചത്. ഇവർ 3:14:12 മിനിറ്റില്‍ ലക്ഷ്യത്തിലെത്തി ദേശീയ റെക്കോഡിട്ടു. 3:17:00 മിനിറ്റിൽ ശ്രീലങ്ക രണ്ടാമതും 3:18:45 മിനിറ്റിൽ വിയറ്റ്നാം മൂന്നാമതും ഫിനിഷ് ചെയ്തു. വിജയിച്ചെങ്കിലും പാരീസ് ഒളിമ്പിക്സ് യോഗ്യത കൈവരിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞില്ല. വേള്‍ഡ് അത്ലറ്റിക്സിന്റെ…