
ഏഷ്യൻ വിപണികളിൽ ഒമാനെ പ്രധാന യാത്രാ കേന്ദ്രമാക്കാൻ ഒരുങ്ങി അധികൃതർ ; സിംഗപ്പൂരിൽ പ്രതിനിധി ഓഫീസ് സ്ഥാപിക്കും
മലേഷ്യ, ഇന്തോനേഷ്യ, തായ്ലൻഡ് എന്നിവയുൾപ്പെടെ പ്രധാന തെക്കുകിഴക്കൻ ഏഷ്യൻ വിപണികളിൽ ഒമാനെ പ്രധാന യാത്രാ കേന്ദ്രമായി പ്രോത്സാഹിപ്പിക്കാൻ പദ്ധതിയുമായി പൈതൃക-ടൂറിസം മന്ത്രാലയം. ഇതിനായി സിംഗപ്പൂരിൽ ഒരു പ്രതിനിധി ഓഫീസ് സ്ഥാപിക്കും. നിർബന്ധമായും സന്ദർശിക്കേണ്ട സ്ഥലമെന്ന നിലയിൽ ഒമാന്റെ ദൃശ്യപരത വർധിപ്പിക്കാനും വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുത്താനും മേഖലയിൽനിന്ന് കൂടുതൽ സന്ദർശകരെ ആകർഷിക്കാനുമാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. ഒമാന്റെ വിപണന തന്ത്രം നടപ്പാക്കുന്നതിൽ നിയുക്ത പ്രതിനിധി നിർണായക പങ്ക് വഹിക്കും. ബിസിനസ് ബന്ധങ്ങൾ വികസിപ്പിക്കുക, ഒമാന്റെ വൈവിധ്യമാർന്ന ഓഫറുകളെക്കുറിച്ചുള്ള അവബോധം…