ബഹ്റൈനിൽ മുപ്പതിനായിരം ദിനാർ മൂല്യമുള്ള വസ്തുക്കൾ മോഷ്ടിച്ചു ; ഏഷ്യക്കാരനായ 28കാരൻ അറസ്റ്റിൽ

മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​വാ​വ് പി​ടി​യി​ലാ​യി. 30,000 ദി​നാ​ർ വി​ല​യു​ള്ള സാ​ധ​ന​ങ്ങ​ളും സാ​മ​ഗ്രി​ക​ളു​മാ​ണ് മോ​ഷ്ടി​ക്ക​പ്പെ​ട്ട​ത്. 28 വ​യ​സ്സു​ള്ള ഏ​ഷ്യ​ക്കാ​ര​നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും തു​ട​ർ​ന്ന് പ്ര​തി​യെ പി​ടി​കൂ​ടി​യ​താ​യും സ​തേ​ൺ ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് ഡ​യ​റ​ക്ട​റേ​റ്റ് അ​റി​യി​ച്ചു. കേ​സ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റി.

Read More

പലസ്തീനെതിരെ സമൂഹ മാധ്യമത്തിൽ പോസ്റ്റ്; ഏഷ്യൻ വംശജൻ അറസ്റ്റിൽ

സാമൂഹ മാധ്യമത്തിൽ പലസ്തീനെതിരെ പോസ്റ്റിട്ട പ്രവാസിയെ ബഹ്റൈൻ ആന്റി സൈബർ ക്രൈം ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ഏഷ്യൻ വംശജനാണ് അറസ്റ്റിലായതെന്ന് ‎ ഇലക്‌ട്രോണിക് സെക്യൂരിറ്റി ആന്റി സൈബർ ക്രൈം ഡയറക്ടറേറ്റ് അറിയിച്ചു. സാമൂഹിക സുരക്ഷയെ ബാധിക്കുന്നതും മതപരമായ അവഹേളന സ്വഭാവത്തിലുള്ളതുമാണ് എക്സ് മാധ്യമത്തിലിട്ട പോസ്റ്റെന്ന് ഡയറക്ടറേറ്റ് വ്യക്തമാക്കി. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിനുള്ള നിയമനടപടികൾ സ്വീകരിച്ചതായും അധികൃതർ അറിയിച്ചു.

Read More