ഏഷ്യന്‍ ഗെയിംസ്; 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഷൂട്ടിങില്‍ ഇന്ത്യയ്ക്ക് വെള്ളി

ഏഷ്യൻ ഗെയിംസിന്റെ ഏഴാം ദിവസവും മെഡൽ നേട്ടവുമായി ഇന്ത്യ. സരബ്ജോത് സിങ്, ദിവ്യ ടിഎസ് എന്നിവർക്കാണ് വെളളി. ചൈനയുമായി ആയിരുന്നു ഫൈനൽ മത്സരം. ചൈനയുടെ ബോവൻ ഷാങ്-റാൻക്‌സിൻ ജിയാങ് എന്നിവരോടാണ് പരാജയപ്പെട്ടത്. 16-14 എന്ന സ്‌കോറിനാണ് മത്സരം അവസാനിച്ചത്. ഈ ഏഷ്യൻ ഗെയിംസിലെ സരബ്ജോതിന്റെയും ദിവ്യയുടെയും രണ്ടാമത്തെ മെഡലാണിത്. പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റൾ ടീം ഇനത്തിൽ സരബ്ജോത് സ്വർണം നേടിയപ്പോൾ ഇതേ ഇനത്തിലെ വനിതാ വിഭാഗത്തിൽ ദിവ്യ വെള്ളി നേടിയിരുന്നു.

Read More

ഏഷ്യൻ ഗെയിംസിൽ മെഡൽ കൊയ്ത്ത് തുടർന്ന് ഇന്ത്യ; ഷൂട്ടിങിൽ സ്വര്‍ണവും വെള്ളിയും

ഏഷ്യന്‍ ഗെയിംസിൽ മെഡൽ കൊയ്ത്ത് തുടർന്ന് ഇന്ത്യ. ഷൂട്ടിങ്ങില്‍ നിന്ന് ഇന്ത്യ ഒരു സ്വര്‍ണവും വെള്ളിയും സ്വന്തമാക്കി. പുരുഷന്മാരുടെ 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷന്‍ ടീം ഇനത്തിലാണ് ഇന്ത്യ സ്വര്‍ണം നേടിയത്. സ്വപ്‌നില്‍ കുശാലെ, ഐശ്വരി പ്രതീപ് സിങ്, അഖില്‍ ഷിയോറാന്‍ എന്നിവരടങ്ങിയ സഖ്യമാണ് സ്വര്‍ണം നേടിയത്. വനിതാ വിഭാഗം 10 മീറ്റര്‍ എയര്‍ പിസ്റ്റര്‍ ടീം വിഭാഗത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ വെള്ളി നേടി. ഇഷ സിങ്, ദിവ്യ ടി.എസ്. പലക് ഗുലിയ എന്നിവരടങ്ങിയ സഖ്യമാണ്…

Read More

ഏഷ്യൻ ഗെയിംസ്; അശ്വാഭ്യാസത്തിൽ ചരിത്ര സ്വർണ നേട്ടവുമായി ടീം ഇന്ത്യ

ഏഷ്യന്‍ ഗെയിംസ് അശ്വാഭ്യാസം ഡ്രസ്സേജ് ഇനത്തില്‍ ചരിത്ര സ്വര്‍ണം നേടി ടീം ഇന്ത്യ .ഹൃദയ് ഛദ്ദ, ദിവ്യകൃതി സിങ്, അനുഷ് അഗര്‍വാല, സുദീപ്തി ഹജേല എന്നിവരടങ്ങിയ മിക്സഡ് ടീമാണ് അശ്വാഭ്യാസത്തില്‍ സ്വര്‍ണം നേടി ചരിത്രം കുറിച്ചത്. 41 വര്‍ഷത്തിനുശേഷമാണ് അശ്വാഭ്യാസത്തില്‍ ഇന്ത്യ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം നേടുന്നത്. ടീം ഇനത്തില്‍ 209.205 പോയന്‍റ് നേടിയാണ് ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയത്. 204.88 പോയന്‍റ് നേടിയ ചൈന വെള്ളിയും 204.852 പോയന്‍റ് നേടിയ ഹോങ്‌കോംഗ് വെങ്കലവും നേടി. ഹാങ്ചൗ ഏഷ്യന്‍…

Read More

ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റ്; കലാശപ്പോരിൽ ഇന്ത്യ ശ്രീലങ്കയെ നേരിടും

ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യ ശ്രീലങ്കയെ നേരിടും. ഇന്ത്യൻ സമയം പകൽ 11.30ന് ഹാങ്ഷൂവിലാണ് മത്സരം. ഇതോടെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ വെള്ളി അല്ലെങ്കിൽ സ്വർണ മെഡൽ കൂടി ഉറപ്പിച്ചു. ഇന്ന് രാവിലെ നടന്ന ലൂസേഴ്‌സ് ഫൈനലിൽ പാകിസ്താനെ അഞ്ച് വിക്കറ്റിനു വീഴ്ത്തി ബംഗ്ലാദേശ് വെങ്കലം നേടിയിരുന്നു. സെമിയിൽ ബംഗ്ലാദേശിനെ 8 വിക്കറ്റിനു മറികടന്നാണ് ഇന്ത്യ ഫൈനലിലെത്തിയത്. മറ്റൊരു സെമിയിൽ ശ്രീലങ്ക പാകിസ്താനെ 6 വിക്കറ്റിനു തോല്പിച്ചു. ഷഫാലി വർമ, ജെമിമ റോഡ്രിഗസ് എന്നിവരുടെ…

Read More

ഏഷ്യന്‍ ഗെയിംസ് ഫുട്ബോൾ ; ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് ജയം

ഏഷ്യൻ ഗെയിംസ് ഫുട്‌ബോളിലെ നിർണായക മത്സരത്തിൽ ഇന്ത്യക്ക് ജയം. ബംഗ്ലാദേശിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യ തോല്പിച്ചത്. പെനാൽട്ടിയിലൂടെ നായകൻ സുനിൽ ഛേത്രിയാണ് ഇന്ത്യക്കായി വലകുലുക്കിയത്. ഗോൾരഹിതമായ ഒന്നാം പകുതിക്ക് ശേഷം മത്സരത്തിന്റെ 83ആം മിനിറ്റിലാണ് ഇന്ത്യയുടെ വിജയഗോൾ പിറന്നത്. ഇന്ത്യൻ താരം ബ്രൈസ് മിറാൻഡയെ ബോക്‌സിൽ വീഴ്ത്തിയതിനാണ് റഫറി ഇന്ത്യക്ക് അനുകൂലമായി പെനാൽട്ടി വിധിച്ചത്. കിക്കെടുത്ത സുനിൽ ഛേത്രിക്ക് പിഴച്ചില്ല.നിർണായക വിജയത്തോടെ ഇന്ത്യ പ്രീക്വാർട്ടർ പ്രതീക്ഷകൾ നിലനിർത്തി. ഗ്രൂപ്പ് എയിൽ മ്യാന്മറുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം.

Read More

ഡയമണ്ട് ലീഗ് ഫൈനലിൽ നിന്ന് പിൻമാറി മലയാളി താരം എം.ശ്രീശങ്കർ; ഏഷ്യൻ ഗെയിംസിൽ ശ്രദ്ധ കേന്ദ്രീകരിക്കാനെന്ന് താരം

അടുത്തയാഴ്ച യൂജിനിൽ നടക്കുന്ന ഡയമണ്ട് ലീഗ് ഫൈനലിൽ നിന്ന് മലയാളി ലോംഗ് ജംപ് താരം എം ശ്രീശങ്കർ പിൻമാറി. ഏഷ്യൻ ഗെയിംസിൽ ശ്രദ്ധകേന്ദ്രീകരിക്കാനാണ് ശ്രീശങ്കറിന്‍റെ പിൻമാറ്റം. സീസണിലെ ഏറ്റവും മികച്ച ആറ് താരങ്ങളാണ് ഡയമണ്ട് ലീഗ് ഫൈനലിൽ മത്സരിക്കുക. ജാവലിൻ ത്രോയിൽ നീരജ് ചോപ്രയും സ്റ്റീപ്പിൾ ചെയ്സിൽ അവിനാശ് സാബ്ലേയും ഫൈനലിന് യോഗ്യത നേടിയിട്ടുണ്ട്. ഇതാദ്യമായാണ് ഡയമണ്ട് ലീഗ് ഫൈനലിന് ഇന്ത്യന്‍ ലോംഗ് ജംപ് താരം യോഗ്യത നേടുന്നത്. ഈമാസം പതിനാറിനും പതിനേഴിനുമാണ് ഡയമണ്ട് ലീഗ് ഫൈനൽ…

Read More

ഇന്ത്യ ഏഷ്യൻ ഗെയിംസിൽ കളിക്കും; പ്രതിഷേധങ്ങൾക്കൊടുവിൽ അനുമതി നൽകി കേന്ദ്രം

ഇന്ത്യയുടെ പുരുഷ-വനിതാ ടീമുകള്‍ക്ക് ഏഷ്യൻ ഗെയിംസ് ഫുട്ബോളിൽ മത്സരിക്കാന്‍ കേന്ദ്ര കായിക മന്ത്രാലയം അനുമതി നല്‍കി.റാങ്കിങ്ങിൽ പിന്നിലാണെങ്കിലും സമീപകാലത്തെ പ്രകടനം കണക്കിലെടുത്ത് പുരുഷ-വനിതാ ഫുട്ബോള്‍ ടീമുകള്‍ക്ക് ഏഷ്യന്‍ ഗെയിംസില്‍ മത്സരിക്കാന്‍ ഇളവ് നൽകുകയാണെന്ന് കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍ ട്വീറ്റ് ചെയ്തു. റാങ്കിംഗില്‍ പിന്നിലായതിനാല്‍ ഏഷ്യന്‍ ഗെയിംസിന് ഫുട്ബോള്‍ ടീമുകളെ അയക്കേണ്ടെന്ന കായികമന്ത്രാലയത്തിന്‍റെ നിലപാട് ആരാധകരുടെയും കളിക്കാരുടെയും പ്രതിഷേധത്തിന് കാരണമായിരുന്നു. സമീപകാലത്ത് ഇന്‍റര്‍ കോണ്ടിനെന്‍റല്‍ കപ്പ് കിരീടവും സാഫ് കപ്പും നേടിയിട്ടും ഇന്ത്യന്‍ പുരുഷ ഫുട്ബോള്‍…

Read More

ഇന്ത്യ ഏഷ്യൻ ഗെയിംസിൽ കളിക്കും; പ്രതിഷേധങ്ങൾക്കൊടുവിൽ അനുമതി നൽകി കേന്ദ്രം

ഇന്ത്യയുടെ പുരുഷ-വനിതാ ടീമുകള്‍ക്ക് ഏഷ്യൻ ഗെയിംസ് ഫുട്ബോളിൽ മത്സരിക്കാന്‍ കേന്ദ്ര കായിക മന്ത്രാലയം അനുമതി നല്‍കി.റാങ്കിങ്ങിൽ പിന്നിലാണെങ്കിലും സമീപകാലത്തെ പ്രകടനം കണക്കിലെടുത്ത് പുരുഷ-വനിതാ ഫുട്ബോള്‍ ടീമുകള്‍ക്ക് ഏഷ്യന്‍ ഗെയിംസില്‍ മത്സരിക്കാന്‍ ഇളവ് നൽകുകയാണെന്ന് കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍ ട്വീറ്റ് ചെയ്തു. റാങ്കിംഗില്‍ പിന്നിലായതിനാല്‍ ഏഷ്യന്‍ ഗെയിംസിന് ഫുട്ബോള്‍ ടീമുകളെ അയക്കേണ്ടെന്ന കായികമന്ത്രാലയത്തിന്‍റെ നിലപാട് ആരാധകരുടെയും കളിക്കാരുടെയും പ്രതിഷേധത്തിന് കാരണമായിരുന്നു. സമീപകാലത്ത് ഇന്‍റര്‍ കോണ്ടിനെന്‍റല്‍ കപ്പ് കിരീടവും സാഫ് കപ്പും നേടിയിട്ടും ഇന്ത്യന്‍ പുരുഷ ഫുട്ബോള്‍…

Read More