അമ്പെയ്ത്തിൽ മിക്സഡ് കോമ്പൗണ്ട് ടീം ഇനത്തിൽ ഇന്ത്യയ്ക്ക് സ്വർണം

2023 ഏഷ്യൻ ഗെയിംസിന്റെ 11-ാം ദിനം ഇന്ത്യയ്ക്ക് ആദ്യ സ്വർണം. അമ്പെയ്ത്ത് മിക്സഡ് കോമ്പൗണ്ട് ടീം ഇനത്തിൽ ഇന്ത്യയുടെ ജ്യോതി സുരേഖ വെന്നം- ഓജസ് പ്രവീൺ സഖ്യമാണ് ഇന്ത്യയ്ക്കായി സ്വർണം നേടിയത്. കൊറിയയുടെ സോ ചെവോൺ – ജൂ ജഹൂൺ സഖ്യത്തെ 159-158 എന്ന സ്‌കോറിന് മറികടന്നാണ് ഇന്ത്യൻ സഖ്യം സ്വർണമണിഞ്ഞത്. ഇതോടെ, 16 സ്വർണവും 26 വെള്ളിയും 29 വെങ്കലവും ഉൾപ്പെടെ 71 മെഡലുമായി ഇന്ത്യ നാലാംസ്ഥാനത്ത് തുടരുന്നു. നേരത്തേ 35 കിലോമീറ്റർ നടത്തത്തിൽ ടീം…

Read More

ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 5000 മീറ്ററിൽ പരുൾ ചൗധരി സ്വർണം നേടി; ഇന്ത്യയുടെ 14ാം സ്വർണം

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും സ്വർണം. 5000 മീറ്റർ ഓട്ടത്തിലാണ് ഇന്ത്യൻ താരം പരുൾ ചൌധരി സ്വർണം നേടിയത്. ഇന്ത്യയുടെ 14-ാം സ്വർണമാണിത്. അത്ഭുതക്കുതിപ്പ് നടത്തിയാണ് താരം ഒന്നാമതെത്തിയത്. 3000 മീറ്റർ സ്റ്റീപ്ൾ ചേസിൽ നേരത്തെ താരം വെള്ളി നേടിയിരുന്നു. അതേസമയം, വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ ഇന്ത്യയുടെ വിദ്യ രാംരാജ് വെങ്കലം നേടി. ഒരു ഘട്ടത്തിൽ പിറകിൽ പോയ വിദ്യ അവസാന നിമിഷം കുതിപ്പ് നടത്തി മൂന്നാമത് ഫിനിഷ് ചെയ്യുകയായിരുന്നു. 14 സ്വർണവും 24 വെള്ളിയും…

Read More

ഏഷ്യന്‍ ഗെയിംസ്; 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഷൂട്ടിങില്‍ ഇന്ത്യയ്ക്ക് വെള്ളി

ഏഷ്യൻ ഗെയിംസിന്റെ ഏഴാം ദിവസവും മെഡൽ നേട്ടവുമായി ഇന്ത്യ. സരബ്ജോത് സിങ്, ദിവ്യ ടിഎസ് എന്നിവർക്കാണ് വെളളി. ചൈനയുമായി ആയിരുന്നു ഫൈനൽ മത്സരം. ചൈനയുടെ ബോവൻ ഷാങ്-റാൻക്‌സിൻ ജിയാങ് എന്നിവരോടാണ് പരാജയപ്പെട്ടത്. 16-14 എന്ന സ്‌കോറിനാണ് മത്സരം അവസാനിച്ചത്. ഈ ഏഷ്യൻ ഗെയിംസിലെ സരബ്ജോതിന്റെയും ദിവ്യയുടെയും രണ്ടാമത്തെ മെഡലാണിത്. പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റൾ ടീം ഇനത്തിൽ സരബ്ജോത് സ്വർണം നേടിയപ്പോൾ ഇതേ ഇനത്തിലെ വനിതാ വിഭാഗത്തിൽ ദിവ്യ വെള്ളി നേടിയിരുന്നു.

Read More

സ്വർണവേട്ടയ്ക്ക് തുടക്കമിട്ട് ഇന്ത്യ; ആദ്യ സ്വർണം ഷൂട്ടിങ്ങിൽ

ഏഷ്യൻ ഗെയിംസിൽ റെക്കോർഡ് നേട്ടത്തോടെ സ്വർണവേട്ടയ്ക്ക് തുടക്കമിട്ട് ഇന്ത്യ. ഷൂട്ടിങ്ങിൽ ഇന്ത്യയുടെ 10 മീറ്റർ പുരുഷ റൈഫിൽ ടീമാണ് ലോക റെക്കോർഡോടെ ആദ്യ സ്വർണമെഡൽ ഉന്നം പിഴക്കാതെ റാഞ്ചിയെടുത്തത്. രുദ്രാങ്ക്ഷ് ബാലസാഹെബ്, ഐശ്വരി പ്രതാപ് സിങ്, ദിവ്യാൻഷ് സിങ് എന്നിവർ അടങ്ങിയ ടീമാണ് രാജ്യത്തിന്റെ അഭിമാനമായത്. ഗെയിംസ് ആരംഭിച്ച് രണ്ടാം ദിനത്തിനാണ് സ്വർണമെഡൽ നേട്ടത്തോടെ ഇന്ത്യ തുടക്കം കുറിച്ചത്. 1893.7 പോയിന്റ് ആണ് ഇവർ കുറിച്ചത്. ചൈനയുടെ പേരിലുണ്ടായിരുന്ന 1893.3 പോയിന്റിന്റെ റെക്കോർഡാണ് ഇന്ത്യൻ സംഘം ഭേദിച്ചത്….

Read More