
ഏഷ്യൻ കപ്പ് കിരീടം നേടിയ ഖത്തറിന് കുവൈത്തിന്റെ അഭിനന്ദനം
ഏഷ്യൻ കപ്പ് കിരീടം നേടിയ ഖത്തറിന് കുവൈത്തിന്റെ അഭിനന്ദനം. ഫൈനലിൽ ഖത്തർ നേടിയ വിജയത്തിൽ സന്തോഷം പ്രകടിപ്പിച്ച് അമീർ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് ഡോ. മുഹമ്മദ് സബാഹ് അൽ സാലിം അസ്സബാഹ് എന്നിവർ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്ക് അഭിനന്ദന സന്ദേശം അയച്ചു. ടൂർണമെന്റിൽ ഖത്തർ ടീമിന്റെ മികച്ച പ്രകടനത്തെയും പങ്കെടുത്ത മറ്റു രാജ്യങ്ങളെയും അമീർ പ്രശംസിച്ചു. ഇത്തരമൊരു ടൂർണമെന്റ് വിജയിക്കുന്നത് ഗൾഫ്, അറബ്…