
ഏഷ്യന്‍ കപ്പ് ഫുട്ബോളിന്റെ ഔദ്യോഗിക ഗാനം പുറത്തിറക്കി
ഏഷ്യന്‍ കപ്പ് ഫുട്ബോളിന്റെ ഔദ്യോഗിക ഗാനം പുറത്തിറക്കി. മലയാളി ടച്ചുമായാണ് അറബിയിലുള്ള ഗാനം പുറത്തിറിക്കിയിരിക്കുന്നത്. ഏഷ്യന്‍ കപ്പ് ഫുട്ബോളിന് കിക്കോഫ് വിസില്‍ മുഴങ്ങാന്‍ 11 ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് പുതുവര്‍ഷ സമ്മാനമായി ഒഫീഷ്യല്‍ ഗാനമെത്തുന്നത്. ഹദഫ് എന്ന പേരിലാണ് ഗാനം പുറത്തിറങ്ങിയത്. ഹദഫ് എന്നാല്‍ ലക്ഷ്യമെന്നര്‍ത്ഥം, ചടുലതാളത്തിലുള്ള പാട്ടിന്റെ പ്രത്യേകത മലയാളി ടച്ചാണ്. ഹമ്മിങ് മുതല്‍ ദൃശ്യങ്ങളില്‍ വരെ മലയാളി ഛായയുണ്ട്. മലയാളിയുടെ ഗൃഹാതുര ഓര്‍മകളുമായി പി.കെ കൃഷ്ണന്‍ നായര്‍ കലണ്ടറും കാണാം. കതാറ സ്റ്റുഡിയോ…