
ഏഷ്യൻകപ്പ് ഫുട്ബോളിന്റെ ട്രോഫി ടൂറിന് ഇന്ന് തുടക്കം
ഖത്തർ ആതിഥേയത്വം വഹിക്കുന്ന ഏഷ്യൻകപ്പ് ഫുട്ബോളിന്റെ ട്രോഫി ടൂറിന് ഇന്ന് തുടക്കം. ഖത്തറിന് പുറമെ സൗദി അറേബ്യ, യു.എ.ഇ എന്നിവിടങ്ങിലും വൻകരയുടെ കിരീടം പര്യടനം നടത്തും. പത്ത് ദിവസം നീണ്ടു നിൽക്കുന്ന ട്രോഫി ടൂറിൽ ടൂർണമെന്റിന്റെ ഭാഗ്യചിഹ്നമായ സബൂക് കുടുംബവും അനുഗമിക്കും. ഖത്തറിൽ മാൾ ഓഫ് ഖത്തർ, സിറ്റി സെന്റർ എന്നിവിടങ്ങളിലും സൌദിയിൽ റിയാദ് സിറ്റി ബൊലേവാദ്, മാൾ ഓഫ് ദഹ്റാൻ എന്നിവിടങ്ങളിലും ആരാധകർക്ക് ഏഷ്യൻ കപ്പ് കിരീടം കാണാം. ട്രോഫിക്കൊപ്പവും ഭാഗ്യചിഹ്നത്തിനൊപ്പവും ഫോട്ടോയെടുക്കാനും അവസരമുണ്ട്. യുഎഇയിൽ…