ആരാധകരുടെ എണ്ണത്തിൽ സർവകാല റെക്കോർഡിട്ട് ഖത്തർ ഏഷ്യൻ കപ്പ് ഫുട്‌ബോൾ, ചൈനയെ മറികടന്നു

ആരാധകരുടെ എണ്ണത്തിൽ സർവകാല റെക്കോർഡിട്ട് ഖത്തറിൽ നടക്കുന്ന ഏഷ്യൻ കപ്പ് ഫുട്‌ബോൾ. ഇതിനോടകം പത്ത് ലക്ഷത്തി അറുപതിനായിരത്തിലേറെ ആരാധകരാണ് ഗാലറിയിലെത്തിയത്. 2004ൽ ചൈനയിൽ നടന്ന ഏഷ്യൻ കപ്പിലെ ആരാധകരുടെ റെക്കോർഡാണ് ഖത്തർ ഇതിനോടകം തന്നെ മറികടന്നത്. ലോകകപ്പ് ഫുട്‌ബോൾ വേദികളിൽ നടക്കുന്ന മത്സരങ്ങൾ കാണാൻ ആവേശത്തോടെയാണ് ആരാധകരെത്തുന്നത്. 10,68587 ആരാധകരാണ് ഗാലറിയിലെത്തിയത്. 10,40000 പേർ കളി കണ്ട ചൈന ഏഷ്യൻ കപ്പിനെയാണ് മറികടന്നത്. 11 മത്സരങ്ങൾ ഇനിയും ബാക്കി നിൽക്കെയാണ് ഖത്തറിലെ ഫുട്‌ബോൾ ആരാധകർ ചരിത്രത്തിന്റെ ഭാഗമാകുന്നത്….

Read More

ഏഷ്യന്‍ കപ്പ് ഫുട്ബോൾ: ഇന്ത്യന്‍ ടീം പരിശീലനം തുടങ്ങി

ഖത്തറിലെത്തിയ ഇന്ത്യന്‍ ഫുട്ബോള്‍ ടീംപരിശീലനം തുടങ്ങി. ദോഹയിലെ ആരാധകര്‍ ടീമിന് ഊര്‍ജം പകരുന്നതായി കോച്ച് ഇഗോര്‍ സ്റ്റിമാക് പറഞ്ഞു. ഏഷ്യന്‍ കപ്പ് ഫുട്ബോളിനായി ഖത്തറിലെത്തിയ ഇന്ത്യന്‍ ടീമിന് ഉജ്വല സ്വീകരണമാണ് ആരാധകര്‍ നല്‍കിയത്. ഖത്തറിലെ ഈ ആരാധക പിന്തുണ ടീമിന് ഗുണം ചെയ്യുമെന്ന് കോച്ച് ഇഗോര്‍ സ്റ്റിമാക് പറഞ്ഞു. ആസ്വദിച്ച് കളിക്കാനാണ് താരങ്ങളോട് ആവശ്യപ്പെട്ടിട്ടുള്ളത്.വലിയ വേദികളില്‍ കളിച്ച് മത്സരപരിചയം ‌ഉണ്ടാക്കാനുള്ള അവസരമാണിതെന്നും കോച്ച് പറഞ്ഞു. ശനിയാഴ്ച ഖത്തറിലെത്തിയ ടീം ഇന്നലെ പരിശീലനത്തിന് ഇറങ്ങിയിരുന്നു. ഏഷ്യന്‍ കപ്പിന് മുന്നോടിയായി…

Read More

ഏഷ്യൻ കപ്പ് ഫുട്‌ബോളിനായി സൗദി ടീം ഖത്തറിലെത്തി

ഏഷ്യൻ കപ്പ് ഫുട്‌ബോളിനായി സൗദി ടീം ഖത്തറിലെത്തി. കോച്ച് മാന്‍സീനിയുടെ സംഘത്തില്‍ ലോകകപ്പ് ‌ടീമിലെ മിക്ക താരങ്ങളുമുണ്ട്. ലോകകപ്പ് ഫുട്ബോളില്‍ അര്‍ജന്റീനയെ തോല്‍പ്പിച്ച് ഫുട്ബോള്‍ ലോകത്തിന്റെ മുന്‍നിരയിലേക്ക് ഡ്രിബിള്‍ ചെയ്ത് കയറിയവരാണ് സൗദി അറേബ്യക്കാര്‍. അന്നത്തെ ആരവം ലോകഫുട്ബോളിന്റെ പുതിയ കളിത്തട്ടായി സൗദിയെ മാറ്റി. റൊണാള്‍ഡോയും ബെന്‍സേമയും സാദിയോ മാനേയുമടക്കം ലോകോത്തര താരങ്ങള്‍ക്കൊപ്പം പയറ്റിത്തെളിഞ്ഞ കളിക്കാരുമായാണ് സൗദി ഏഷ്യാ കപ്പിനെത്തുന്നത്. ഒരുവര്‍ഷം കൊണ്ട് സൗദി താരങ്ങള്‍ക്ക് കിട്ടിയ മത്സര പരിചയം ചെറുതല്ല, അതിനാല്‍ തന്നെ ടീമില്‍ ആരാധകര്‍ക്കും…

Read More

ഏഷ്യൻ കപ്പ് ഫുട്ബാളിനായി ഇന്ത്യൻ ടീം ഇന്ന് ഖത്തറിലെത്തും

ഏഷ്യൻ കപ്പ് ഫുട്ബാളിനായി ഇന്ത്യൻ ടീം ഇന്ന് ഖത്തറിലെത്തും. 24 ടീമുകളിൽ ആദ്യമെത്തുന്നത് ഇന്ത്യയാണ്. ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന്റെ ആദ്യ ഘട്ട മത്സരങ്ങൾക്ക് വെള്ളിയാഴ്ച ലോങ് വിസിൽ മുഴങ്ങിയതിനു പിന്നാലെയാണ് ഏഷ്യൻ കപ്പിനുള്ള സാധ്യതാ ടീമുമായി കോച്ച് ഇഗോർ സ്റ്റിമാകും സംഘവും ദോഹയിലേക്ക് വിമാനം കയറുന്നത്. ഇന്ന് ഡൽഹി വഴി വൈകുന്നേരത്തോടെ ടീം ദോഹ ഹമദ് വിമാനത്താവളത്തിലെത്തുമെന്നാണ് റിപ്പോർട്ട്. ഖത്തറിലെ ഇന്ത്യൻ ഫുട്ബാൾ ആരാധകരുടെയും, ഇന്ത്യൻ എംബസി അനുബന്ധ സംഘടകനയായ ഇന്ത്യൻ സ്‌പോർട്‌സ് സെന്ററിന്റെയും നേതൃത്വതിൽ…

Read More

ഏഷ്യൻ കപ്പ് ഫുട്‌ബോളിന്റെ ഭാഗ്യ ചിഹ്നം അവതരിപ്പിച്ചു

ഖത്തർ വേദിയാകുന്ന ഏഷ്യൻ കപ്പ് ഫുട്‌ബോളിന്റെ ഭാഗ്യ ചിഹ്നം അവതരിപ്പിച്ചു. സബൂഖും കുടുംബവുമാണ് ഇത്തവണയും ഭാഗ്യ ചിഹ്നം. മിശൈരിബിൽ നടന്ന വർണാഭമായ ചടങ്ങിലാണ് 12 വർഷത്തിന് ശേഷം ഫുട്‌ബോളാവേശം നിറയ്ക്കാൻ സബൂഖും കുടുംബവും വീണ്ടുമെത്തുന്നുവെന്ന പ്രഖ്യാപനമുണ്ടായത്. 2011 ൽ ഖത്തറിൽ നടന്ന ഏഷ്യകപ്പിൽ സബൂഖും കുടുംബങ്ങളായ തംബ്കി, ഫ്രിഹ, സക്രിതി, ത്‌റിന എന്നിവരുമായിരുന്നു ഭാഗ്യചിഹ്നം. ഇക്കാലത്തിനിടയിൽ ലോകഫുട്‌ബോളിൽ ഖത്തറുണ്ടാക്കിയ മേൽവിലാസം കൂടി അടയാളപ്പെടുത്തുകയാണ് ഭാഗ്യചിഹ്നം ഇന്ത്യയിൽ നിന്നടക്കമുള്ള കലാസാംസ്‌കാരിക പരിപാടികളുടെ അകമ്പടിയോടെയാണ് ഭാഗ്യ ചിഹ്നം പുറത്തിറക്കിയത്. ഫലസ്തീനി…

Read More

ഏഷ്യൻ കപ്പ് ഫുട്ബോൾ ഫൈനൽ ലുസൈൽ സ്റ്റേഡിയത്തിൽ

ഏഷ്യന്‍ കപ്പ് ഫുട്ബോളിന്റെ കലാശപ്പോര് ലോകകപ്പ് ഫൈനല്‍ വേദിയായ ദോഹ ലുസൈല്‍ സ്റ്റേഡിയത്തിലേക്ക് മാറ്റി. ഉദ്ഘാടന മത്സരവും ലുസൈല്‍ സ്റ്റേഡിയത്തില്‍ തന്നെ നടക്കും. അല്‍ ബെയ്ത്ത് സ്റ്റേഡിയത്തിലായിരുന്നു ഏഷ്യന്‍ കപ്പ് ഫുട്ബോളിന്റെ ഉദ്ഘാടനവും ഫൈനലും നിശ്ചയിച്ചിരുന്നത്. എന്നാല്‍ കൂടുതല്‍ ആരാധകര്‍ക്ക് കളിയാസ്വദിക്കാനുള്ള അവസരമുണ്ടാക്കാനാണ് ലൂസൈൽ സ്റ്റേഡിയത്തിലേക്ക് മാറ്റിയത്. എണ്‍പതിനായിരത്തിലേറെ കാണികളെ ഉള്‍ക്കൊള്ളാനുള്ള ശേഷിയുണ്ട് ലുസൈല്‍ സ്റ്റേഡിയത്തിന്. ഇതോടെ ഏഷ്യന്‍ കപ്പ് മത്സര വേദികള്‍ ഒമ്പതായി. ഖത്തറും ലബനനും തമ്മിലുള്ള മത്സരത്തോടെ ജനുവരി പന്ത്രണ്ടിനാണ് ഏഷ്യന്‍ കപ്പ് പോരാട്ടങ്ങള്‍ക്ക് തുടക്കം…

Read More