
ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ സെമി ഉറപ്പിച്ച് ഇന്ത്യ; കൊറിയയെ തകര്‍ത്തത് ഒന്നിനെതിരെ മൂന്ന് ഗോളിന്
ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യ സെമി ഫൈനല്‍ ഉറപ്പിച്ചു. കഴിഞ്ഞദിവസം മലേഷ്യയ്‌ക്കെതിരേ ഒന്നിനെതിരെ എട്ട് ഗോൾ വിജയം നേടിയ ഇന്ത്യ, ഇന്ന് കൊറിയയെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തു. ഇതോടെയാമ് ഗ്രൂപ്പ് ഘട്ടത്തില്‍ ഇനിയും മത്സരങ്ങള്‍ ബാക്കിനില്‍ക്കേ ഇന്ത്യ സെമി ഫൈനല്‍ ഉറപ്പിച്ചുത്. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയുടെ ടൂര്‍ണമെന്റിലെ തുടര്‍ച്ചയായ നാലാം വിജയമാണിത്. എട്ടാം മിനിറ്റില്‍ അരെയ്ജീത് സിങ് ഹുണ്ടാലിന്റെ ഗോളിലൂടെയാണ് ഇന്ത്യ ലീഡ് ചെയ്തത്. തൊട്ടടുത്ത മിനിറ്റില്‍ത്തന്നെ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ്ങും ഗോള്‍ നേടിയതോടെ…