ഏഷ്യ കപ്പ് ക്രിക്കറ്റ് ; നേപ്പാളിനെതിരെ കൈവിട്ട കളിയുമായി ഇന്ത്യ; ആദ്യ അഞ്ച് ഓവറിൽ കൈവിട്ടത് മൂന്ന് ക്യാച്ചുകൾ

ഏഷ്യ കപ്പിൽ നേപ്പാളിനെതിരെ ഇന്ത്യയുടെ ഫീൽഡിംഗിൽ മോശം പ്രകടനവുമായി താരങ്ങൾ. ടോസ് നേടി ഫീല്‍ഡിംഗ് തെരഞ്ഞെടുത്ത ഇന്ത്യ ആദ്യ അഞ്ചോവറിനുള്ളില്‍ മൂന്ന് ക്യാച്ചുകളാണ് കൈവിട്ടത് . ജസ്പ്രീത് ബുമ്രയുടെ അഭാവത്തില്‍ പ്ലേയിംഗ് ഇലവനിലെത്തി മുഹമ്മദ് ഷമി എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ ഇന്ത്യ ക്യാച്ച് കൈവിട്ടു. ഷമിയുടെ പന്തില്‍ നേപ്പാള്‍ ഓപ്പണര്‍ കുശാല്‍ ഭുര്‍ടല്‍ നല്‍കിയ അനായാസ ക്യാച്ച് സ്ലിപ്പില്‍ കൈവിട്ടത് ശ്രേയസ് അയ്യരായിരുന്നു. മുഹമ്മദ് സിറാജ് എറിഞ്ഞ രണ്ടാം ഓവറിലെ ആദ്യ പന്തിലും ഇന്ത്യ ക്യാച്ച്…

Read More