
എമര്‍ജിങ് ടീംസ് ഏഷ്യ കപ്പ് ട്വന്റി20: ശ്രീലങ്കക്ക് ജയം, ഇന്ത്യയും ഒമാനും ഇന്ന് കളത്തിൽ
എമര്‍ജിങ് ടീംസ് ഏഷ്യ കപ്പ് ട്വന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ അഞ്ചാം മത്സരത്തില്‍ ശ്രീലങ്കന്‍ എ ടീം വിജയിച്ചു. ഹോങ്കോങ്ങിനെ 42 റണ്‍സിനാണ് തോൽപ്പിച്ചത്. ടോസ് നേടിയ ഹോങ്കോങ് ശ്രീലങ്കയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ശ്രീലങ്ക 178 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഹോങ്കോങിന് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 136 റൺസെടുക്കാനാണ് കഴിഞ്ഞത്. 44 പന്തില്‍ 56 റണ്‍സെടുത്ത യഷൂദയാണ് ലങ്കക്ക് പൊരുതാവുന്ന സ്കോര്‍ സമ്മാനിച്ചത്. ഹോങ്കോങ്ങിന് വേണ്ടി അതീഖ് ഇഖ്ബാല്‍ നാല് ഓവറില്‍ 26…