‘റീൽ മന്ത്രി ഒരിക്കലെങ്കിലും റെയിൽവേ മന്ത്രി ആയിരുന്നെങ്കിൽ, കഴിവുകെട്ട മന്ത്രിമാർ രാജ്യത്തെ നയിക്കുന്നത് ലജ്ജാകരം’; ആദിത്യ താക്കറെ

മുംബൈ ബാന്ദ്ര ടെർമിനൽ റെയിൽവെ സ്റ്റേഷനിലുണ്ടായ തിരക്കിൽപ്പെട്ട് ഒമ്പതോളം പേർക്ക് പരിക്കേറ്റ സംഭവത്തിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെതിരെ വിമർശനവുമായി ശിവസേന ഉദ്ധവ് വിഭാഗം നേതാവ് ആദിത്യ താക്കറെ. കഴിവുകെട്ട മന്ത്രിമാർ രാജ്യത്തെ നയിക്കുന്നത് ലജ്ജാകരമാണെന്ന് ആദിത്യ പറഞ്ഞു. ‘റീൽ മന്ത്രി ഒരിക്കലെങ്കിലും റെയിൽവേ മന്ത്രി ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു. നിലവിലെ റെയിൽവേ മന്ത്രി എത്രമാത്രം കഴിവുകെട്ടവനാണെന്ന് ബാന്ദ്രയിലെ സംഭവം പ്രതിഫലിപ്പിക്കുന്നുണ്ട്. ബിജെപി അശ്വിനി വൈഷ്ണവിനെ മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൻറെ പ്രഭാരി ആക്കി, എന്നാൽ ഓരോ ആഴ്ചയും റെയിൽവേയുമായി…

Read More

ലോകത്തിലെ ഏറ്റവും മികച്ച ട്രെയിനുകളുമായി താരതമ്യം ചെയ്യാവുന്നത്; വന്ദേഭാരത് സ്ലീപ്പർ നിർമാണത്തിൽ മന്ത്രി

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ നിർമാണ പുരോഗതി വിലയിരുത്തി കേന്ദ്ര റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവ്. ബെംഗളൂരുവിലെ ബിഇഎംഎല്ലിലെത്തിയ മന്ത്രി കോച്ചുകളടക്കം സന്ദർശിച്ച് വിലയിരുത്തൽ നടത്തി. വാർത്താ ഏജൻസി വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് സുരക്ഷ, പ്രത്യേക സൗകര്യങ്ങൾ തുടങ്ങി നിരവധി കാര്യങ്ങൾ ശ്രദ്ധിച്ച് രൂപകൽപ്പന ചെയ്തിട്ടുള്ള വന്ദേ ചെയർ കാർ, വന്ദേ സ്ലീപ്പർ, വന്ദേ മെട്രോ, അമൃത് ഭാരത് ട്രെയിനുകളെ ലോകത്തിലെ ഏറ്റവും മികച്ച ട്രെയിനുകളുമായി താരതമ്യം ചെയ്യാവുന്നതാണെന്ന് മന്ത്രി പറഞ്ഞു. ഇടത്തരക്കാർക്കുള്ള…

Read More

രാജ്യത്തെ ആദ്യ ബല്ലാസ്റ്റ്‌ലെസ് ട്രാക്ക് ഒരുങ്ങുന്നു; വീഡിയോ പങ്കുവെച്ച് കേന്ദ്രമന്ത്രി

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ബുള്ളറ്റ് ട്രെയിന്‍ പാതക്കായി നിര്‍മ്മിക്കുന്ന രാജ്യത്തെ ആദ്യ ബല്ലാസ്റ്റ്‌ലെസ് ട്രാക്കിന്റെ വീഡിയോ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് എക്‌സില്‍ പങ്കുവെച്ചിരുന്നു. പല രാജ്യങ്ങളിലും അതിവേഗ പാതകള്‍ക്കായി ഉപയോഗിക്കുന്ന സ്ലാബ് ട്രാക് അഥവ ബല്ലാസ്റ്റ്‌ലെസ് ട്രാക്ക് ആദ്യമായാണ് ഇന്ത്യയില്‍ ഉപയോഗിക്കുന്നത്. 508 കിലോമീറ്റര്‍ നീളമുള്ള മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പാതയുടെ 295.5 കിലോമീറ്റര്‍ തൂണുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. പദ്ധതി 2026 ല്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മണിക്കൂറില്‍ 320 കിലോമീറ്ററായിരിക്കും ബുള്ളറ്റ് ട്രെയ്നിന്റെ…

Read More

കേരളത്തിന് റെയിൽവേ വികസനത്തിൽ താൽപര്യമില്ല; കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

സംസ്ഥാന സർക്കാരിനെ വിമർശിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. കേരള സർക്കാരിന് റെയിൽവേ വികസനത്തിൽ താൽപര്യമില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഡൽഹിയിൽ റെയിൽവേയുടെ മെഗാ നവീകരണ പരിപാടിയുടെ ഉദ്ഘാടനത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി എന്തു കാര്യത്തെയും കേരള സർക്കാർ രാഷ്ട്രീയ കണ്ണിലൂടെ മാത്രമാണ് കാണുന്നത്. വന്ദേ ഭാരത് കേരളത്തിനു കിട്ടില്ല എന്നവിധം തരംതാണ രാഷ്ട്രീയ പ്രചാരണം നടത്തി. ഒരു സർവേ നടത്താൻ പോലും സർക്കാർ വളരെയധികം ബുദ്ധിമുട്ട് നേരിടുന്നെന്നും അദ്ദേഹം വിമർശിച്ചു. അമൃത് ഭാരത് പദ്ധതിയുടെ…

Read More

‘സിൽവർലൈൻ രാഷ്ട്രീയവിഷയമായത് വേദനിപ്പിച്ചു; കേന്ദ്രം എതിരല്ല: അശ്വിനി വൈഷ്ണവ്

സിൽവർലൈൻ കേരളത്തിൽ രാഷ്ട്രീയവിഷയമായതു വേദനിപ്പിച്ചുവെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. കേന്ദ്രം കേരളത്തിന്റെ പദ്ധതിക്ക് എതിരല്ല. വികസനം വേഗത്തിൽ വരണമെന്ന കാഴ്ചപ്പാടാണുള്ളത്. ഇക്കാര്യത്തിൽ വിവേചനമില്ല. കേന്ദ്ര സർക്കാരിനു വ്യക്തമായ നിലപാടുണ്ട് – ഒരു അഭിമുഖത്തിൽ കേന്ദ്രമന്ത്രി പറഞ്ഞു. ഇതുപോലൊരു പദ്ധതിക്ക് കിലോമീറ്ററിന് 200–250 കോടി രൂപ വേണ്ടിവരും. കിലോമീറ്ററിനു 120 കോടിയാണു സംസ്ഥാന സർക്കാർ കണക്കാക്കുന്നത്. അത് അറിവില്ലായ്മ കൊണ്ടല്ല, പദ്ധതി തുടങ്ങിക്കഴിഞ്ഞാൽ ചെലവ് ഉയർത്താമെന്നുദ്ദേശിച്ചാണ്. യാഥാർഥ്യബോധത്തോടെയുള്ള പദ്ധതിയല്ല സമർപ്പിച്ചത്. പുതിയ ഡിപിആർ (വിശദ…

Read More

ട്രെയിനിലെ തീപിടിത്തം ഗൗരവമേറിയത്: കേന്ദ്ര റെയിൽവേ മന്ത്രി

എലത്തൂ‍രിൽ ഓടുന്ന ട്രെയിനിൽ  നടന്ന ആക്രമണത്തിന്‍റെ വിശദാംശങ്ങള്‍ കേരളത്തില്‍ നിന്ന് തേടാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ആസൂത്രമാണെന്നതിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചാല്‍ സംഭവത്തില്‍ എൻഐഎയും അന്വേഷണം നടത്തും. സംഭവം ഗൗരവതരമാണെന്നും മുഖ്യമന്ത്രി പിണറായി വിജയനോട് സംസാരിക്കുമെന്നും കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷണവ്  പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണ്. തീവ്രവാദ വിരുദ്ധ സ്ക്വാഡും സ്ഥലത്തെത്തി വിവരങ്ങൾ തേടിയതായും കേന്ദ്ര മന്ത്രി വിശദീകരിച്ചു.  ട്രെയിനിലെ ആക്രമണം ആസൂത്രിതമെന്നാണ് ലഭിക്കുന്ന സൂചനകളിൽ നിന്നും വ്യക്തമാകുന്നത്, പ്രതിയുടെ ആക്രമണ രീതിയെയും രക്ഷപ്പെട്ട രീതിയേയും ഗൗരവമായാണ്…

Read More