കേരളത്തിന് റെയിൽവേ വികസനത്തിനായി 3042 കോടി രൂപ ; പ്രഖ്യാപനം നടത്തി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

റെയില്‍വേ വികസനത്തില്‍ കേരളത്തിന് 3042 കോടി രൂപ വകയിരുത്തിയതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്. 15,742 കോടി മൊത്തം നിക്ഷേപമുണ്ടെന്നും രാജ്യത്ത് 50 പുതിയ നമോ ഭാരത് ട്രെയിനുകൾ ആരംഭിക്കുമെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു. ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘റെയിൽവേക്ക് റെക്കോർഡ് ബജറ്റ് അനുവദിച്ചത്തിന് പ്രധാന മന്ത്രിക്കും, ധനമന്ത്രിക്കും നന്ദി. ഇത് യുപിഎക്കാലത്തേക്കാള്‍ ഇരട്ടിയാണ്. രാജ്യത്ത് 100 പുതിയ അമൃത് ഭാരത് ട്രെയിനുകളും 200 വന്ദേ ഭാരത് ട്രെയിനുകളും അനുവദിക്കും. റെയിൽവേ സൂരക്ഷക്ക് വേണ്ടി…

Read More

കേരളത്തിലെ റെയിവേ വികസനം ; സംസ്ഥാന സർക്കാരിൻ്റെ സഹകരണം കുറവെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

കേരളത്തിൻ്റെ റെയിൽവേ വികസനത്തിന് സംസ്ഥാന സർക്കാരിന്‍റെ സഹകരണം കുറവെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.ഭീമമായ തുകയാണ് കേരളത്തിനായി മാറ്റി വച്ചിരിക്കുന്നത്ത്.എന്നാൽ സ്ഥലമേറ്റെടുപ്പിൽ പുരോഗതിയില്ല.എംപിമാരും ഇക്കാര്യത്തിൽ ഉണർന്ന് പ്രവർത്തിക്കണമെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു. ലോക്സഭയില്‍ ചോദ്യോത്തരവേളയിലായിരുന്നു മന്ത്രിയുടെ പരാമര്‍ശം.കേരളത്തിന് കൂടുതൽ വന്ദേ ഭാരത്‌ ട്രെയിനുകൾ വേണമെന്ന് ഹൈബി ഈഡൻ എംപി ആവശ്യപ്പെട്ടു. സ്വകാര്യ ബസ് ലോബിയുടെ മേധാവിത്തം മറികടക്കാൻ ബെംഗളൂരു റൂട്ടിൽ വന്ദേ ഭാരത് ട്രെയിനുകൾ വേണമെന്നും അദ്ദേഹം പറഞ്ഞു. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ വികസനം സംബന്ധിച്ചിട്ടുള്ള പദ്ധതികൾക്കുള്ള…

Read More

കേരളത്തിൽ റെയിൽ വേ പദ്ധതികൾ വൈകുന്നുവെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് ; സ്ഥലം ഏറ്റെടുപ്പ് വേഗത്തിലാക്കണമെന്ന് നിർദേശം

കേരളത്തില്‍ സ്ഥലമേറ്റെടുപ്പ് സുഗമമായി നടക്കാത്തതിനാല്‍ റയില്‍വേ വികസന പദ്ധതികള്‍ക്ക് തടസം നേരിടുന്നുവെന്ന് റയില്‍വേമന്ത്രി അശ്വിനി വൈഷണവ്‍. സ്ഥലമേറ്റെടുപ്പ് നടപടികള്‍ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് റയില്‍വേമന്ത്രി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. 470 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കാനായി 2100 കോടി രൂപ കേരളത്തിന് നല്‍കിയിട്ടും 64 ഹെക്ടര്‍ മാത്രമാണ് ഏറ്റെടുക്കാനായത്. നിലവില്‍ 12,350 കോടി രൂപയുടെ പദ്ധതികളാണ് കേരളത്തിനായി പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം കന്യാകുമാരി, എറണാകുളം- കുമ്പളം, കുമ്പളം തുറവൂര്‍ തുടങ്ങിയ പാതകളുടെ ഇരട്ടിപ്പിക്കല്‍, അങ്കമാലി ശബരിമല പുതിയ പാത എന്നീ പദ്ധതികളില്‍…

Read More

സിൽവർ ലൈനിന്റെ കൂടുതൽ വിശദാംശങ്ങൾ റെയിൽവേയ്ക്ക് സമർപ്പിച്ച് സംസ്ഥാനം

സില്‍വര്‍ലൈന്‍ പദ്ധതിയെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ റെയില്‍വേ ബോര്‍ഡിന് സംസ്ഥാനം സമര്‍പ്പിച്ചു. റെയില്‍വേ ബോര്‍ഡ് ആവശ്യപ്പെട്ട കൂടുതല്‍ വിശദാംശങ്ങളാണ് കെ റെയില്‍ സമര്‍പ്പിച്ചതെന്ന് കേന്ദ്ര റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. കെ റെയിലിന്റെ മറുപടി പരിശോധിച്ച് തുടര്‍നടപടികള്‍ നിർദേശം നല്‍കാന്‍ ദക്ഷിണ റെയില്‍വേയോട് റെയില്‍വേ ബോര്‍ഡ് ആവശ്യപ്പെട്ടതായും ഹൈബി ഈഡന്‍റെയും കെ മുരളീധരന്‍റെയും ചോദ്യത്തിന് റെയില്‍വേമന്ത്രി റെയില്‍വേമന്ത്രി രേഖാമൂലം മറുപടി നല്‍കി. പദ്ധതി അനുമതി നല്‍കിയിട്ടില്ലാത്തതിനാല്‍ ഭൂമിയേറ്റെടുക്കല്‍ പാടില്ലെന്ന് കെ റെയില്‍നോട് നിര്‍ദേശിച്ചിട്ടുണ്ട്. ഭൂമിയേറ്റെടുക്കലിനായി നിയോഗിച്ച ഉദ്യോഗസ്ഥരെ മാറ്റി…

Read More

തിരുവനന്തപുരം-മംഗലാപുരം യാത്രാസമയം ആറ് മണിക്കൂറാക്കും: കേന്ദ്രമന്ത്രി

വന്ദേഭാരത് അടിപൊളി യാത്രാനുഭവമാണ് കേരളത്തിന് സമ്മാനിക്കുകയെന്ന് കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ്. കഥകളിയുടെയും കളരിപ്പയറ്റിന്റെയും നാട്ടിൽ വന്ദേ ഭാരത് പുതിയ ആകർഷണമാണ്. അടിപൊളി വന്ദേഭാരത് എന്നാണ് ഇനി ജനം പറയാൻ പോകുന്നത്. റെയിൽവെ ട്രാക്കുകളുടെ വേഗം കൂട്ടി കൂടുതൽ വേഗത്തിൽ സഞ്ചരിക്കാനുള്ള സൗകര്യം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. പാളത്തിലെ വളവുകളാണ് കേരളത്തിൽ വേഗത കുറയ്ക്കുന്നത്. ലോകോത്തര സിഗ്‌നലിങ് സിസ്റ്റം കേരളത്തിൽ കൊണ്ടുവരും. പാളങ്ങളിൽ വളവുകൾ നികത്തി നേരെയാക്കും. 110 കിലോമീറ്റർ വേഗത്തിൽ 24 മാസത്തിനുള്ളിൽ വന്ദേ…

Read More