
പ്രതിസന്ധികളിൽ സ്ത്രീകൾ തന്നെ സ്ത്രീകളെ കൈവിടുന്ന പ്രവണത ഒഴിവാക്കണമെന്ന് അശ്വതി ശ്രീകാന്ത്; നിരന്തരമായ പൊരുതലാണ് സ്ത്രീജീവിതമെന്നും അശ്വതി
പ്രതിസന്ധികൾ നേരിടുന്ന സ്ത്രീകളെ സ്ത്രീകൾ തന്നെ തള്ളിപ്പറയുന്ന പ്രവണത വർധിക്കുന്നുവെന്ന് എഴുത്തുകാരിയും നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത് പറഞ്ഞു.സ്ത്രീകൾ എപ്പോഴും സ്ത്രീകളെ പിന്തുണക്കണമെന്നും അവർ ആവശ്യപ്പെട്ടു. 43 മാത് ഷാർജ രാജ്യാന്തര പുസ്തക മേളയിൽ ‘റേഡിയോ വീചികളിൽ നിന്ന് ലിഖിതാക്ഷരത്തിലേക്ക്-അശ്വതി ശ്രീകാന്തുമൊത്ത് ഒരു വൈകുന്നേരം’ എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അശ്വതി. സ്ത്രീകൾ ഒരു പ്രശ്നത്തെക്കുറിച്ച് തുറന്ന് സംസാരിക്കുമ്പോൾ അതെക്കുറിച്ച് കൃത്യമായി അറിയുന്ന സ്ത്രീകൾ അതിനെ റദ്ദ് ചെയ്യരുത്. അങ്ങനെ വന്നാൽ അവർ പങ്കുവെക്കുന്ന പ്രശ്നങ്ങളുടെ വിശ്വാസ്യത…