
ബഹ്റൈനിലെ ആശൂറ ഒരുക്കങ്ങൾ ; ഉത്തരമേഖല ഗവർണറേറ്റ് യോഗം വിളിച്ചു
ആശൂറ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് ഉത്തര മേഖല ഗവർണറേറ്റ് പ്രത്യേക യോഗം വിളിച്ചു. ആരോഗ്യ, സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നതിനും വിവിധ അതോറിറ്റികളുടെ സഹകരണം ഉറപ്പാക്കുന്നതിനുമുള്ള കാര്യങ്ങളാണ് ചർച്ച ചെയ്തത്. ഗവർണർ അലി ബിൻ ശൈഖ് അബ്ദുൽ ഹുസൈൻ അൽ അസ്ഫൂറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വ്യാഴാഴ്ച ഇതുമായി ബന്ധപ്പെട്ട യോഗം ഓൺലൈനിൽ ചേരാൻ തീരുമാനിക്കുകയും ചെയ്തു. പൊതുജനാരോഗ്യ വകുപ്പ്, ജഅ്ഫരീ വഖ്ഫ് കൗൺസിൽ, ബഹ്റൈൻ ഡോക്ടേഴ്സ് അസോസിയേഷൻ എന്നിവയുടെ പരസ്പര സഹകരണത്തോടെയാണ് സുരക്ഷ, ആരോഗ്യ മാനദണ്ഡങ്ങൾ ഉറപ്പാക്കുക….