
പ്രകാശ് ഇവിടെ പ്രശ്‌നമുണ്ടാക്കിയിട്ടുണ്ട്, മരണത്തിൽ സമഗ്രാന്വേഷണം വേണം; സ്വാമി സന്ദീപാനന്ദഗിരി
കുണ്ടമൺകടവിലെ തന്റെ ആശ്രമം കത്തിച്ചതുമായി ബന്ധപ്പെട്ട കേസിൽ നിർണായക വഴിത്തിരിവുണ്ടായതിൽ സന്തോഷമുണ്ടെന്ന് സ്വാമി സന്ദീപാനന്ദ ഗിരി. ആശ്രമം കത്തിച്ചുവെന്ന് പറയുന്ന പ്രകാശിനെ മുൻപരിചയമുണ്ടെന്ന് സ്വാമി വ്യക്തമാക്കി. ഒരു ഘട്ടത്തിൽ ആശ്രമം കത്തിച്ചത് താനാണെന്നാണ് മാധ്യമങ്ങൾ ഉൾപ്പെടെ പ്രചരിപ്പിച്ചത്. അത് തെറ്റാണെന്ന് തെളിഞ്ഞതിൽ സന്തോഷമുണ്ടെന്നും സ്വാമി പറഞ്ഞു. ‘ആശ്രമം കത്തിച്ചുവെന്ന് പറയുന്ന പ്രകാശ് മുൻപ് ഇവിടെ വന്നിട്ടുള്ളതാണ്. ഈ ആശ്രമത്തിനുള്ളിൽ വന്ന് ഇവിടെ ബഹളം ഉണ്ടാക്കിയിട്ടുള്ളതുമാണ്. ആശ്രമത്തിൽ ഒരു ചെറിയ നേപ്പാളി പയ്യനുണ്ടായിരുന്നു. അവൻ ഇവിടെ പന്തു കളിക്കുമ്പോൾ…