അഷ്റഫ് വധക്കേസ്: 4 ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം തടവ് ശിക്ഷ

തലശ്ശേരിയിൽ 2011 ൽ സിപിഎം പ്രവർത്തകൻ അഷ്റഫിനെ കൊലപ്പെടുത്തിയ കേസിൽ നാല് ആർ.എസ്.എസ് പ്രവർത്തകരെ ജീവപര്യന്തം തടവിനും 5000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. കേസിൽ ഒന്നു മുതൽ നാല് വരെ പ്രതികളായ പ്രനു ബാബു, നിധീഷ്, ഷിജിൽ, ഉജേഷ് എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. ബിജെപി ആർഎസ്എസ് പ്രവർത്തകരായ എട്ടുപേർക്കെതിരെയാണ് കൂത്തുപറമ്പ് പോലീസ് കുറ്റപത്രം നൽകിയത്. 2011 മെയ് 19 നാണ് അഷ്റഫിനെ പ്രതികൾ വെട്ടി കൊലപ്പെടുത്തിയത്. രാഷ്ട്രീയ വിരോധം തീർക്കാൻ ആർഎസ്എസ്-ബിജെപി പ്രവർത്തകർ…

Read More

വയനാട് ദുരന്തം: നെഞ്ചു പിടഞ്ഞ് പ്രവാസികൾ; അഷ്റഫ് കാത്തിരിക്കുന്നത് 9 പേരുടെ മൃതദേഹങ്ങള്‍ക്കായി

വയനാട് മുണ്ടക്കൈയിലുണ്ടായ ദുരന്തത്തില്‍ നെഞ്ചു പിടഞ്ഞ് പ്രവാസികളും. ബന്ധുക്കളും അടുത്തറിയുന്നവരും അപകടത്തില്‍പ്പെട്ടതിന്റെ വേദനയ്ക്കൊപ്പം പലരുടെയും വിവരങ്ങള്‍ ലഭിക്കാത്തതിന്റേയും വേദനയിലാണ് ഇവർ. മസ്ക്കറ്റില്‍ നിന്ന് നാട്ടിലെത്തിയ കെഎംസിസി നേതാവ് അഷ്റഫ് ദുരന്തഭൂമിയില്‍ വലിയ വേദനയോടെ കാത്തിരിക്കുകയാണ്. അപകടത്തില്‍പ്പെട്ട ബന്ധുക്കളില്‍ 9 പേരുടെ മൃതദേഹങ്ങള്‍ക്കായാണ് ഈ കാത്തിരിപ്പ്.  രണ്ടു തവണ പോയി നോക്കിയപ്പോഴും ബന്ധുക്കളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. മിക്ക ശരീരത്തിലും തലയില്ലെങ്കില്‍ കാലില്ല, അല്ലേല്‍ ഉടലില്ല എന്ന അവസ്ഥയാണെന്ന് അഷ്റഫ് വേദനയോടെ പങ്കുവെക്കുന്നു. തലയുള്ള മൃതദേഹങ്ങളാവട്ടെ തിരിച്ചറിയാനും സാധിക്കുന്നില്ല. മക്കളും,…

Read More

‘അടിയന്തരാവസ്ഥക്കാലത്തെ അനുരാഗം’; ആലപ്പി അഷ്റഫിന്‍റെ പുതിയ ചിത്രം പ്രേക്ഷകരിലേക്ക്

ഒരിടവേളയ്ക്ക് ശേഷം സംവിധായകന്‍ ആലപ്പി അഷ്റഫ് സംവിധാനം ചെയ്യുന്ന ‘അടിയന്തിരാവസ്ഥക്കാലത്തെ അനുരാഗം’ പ്രേക്ഷകരിലേക്ക്. പൗരാവകാശങ്ങള്‍ക്ക് കൂച്ചുവിലങ്ങു വീണ ആ കാലത്തുണ്ടായ ഹൃദയഹാരിയായ ഒരു അനുരാഗത്തിന്‍റെ കഥയാണ് സിനിമ പറയുന്നത്. അടിയന്തരാവസ്ഥക്കാലത്തെ സാമൂഹ്യ-രാഷ്ട്രീയ ചുറ്റുപാടുകളും ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്. ഒപ്പം വര്‍ത്തമാനകാല മലയാളിയുടെ ജീവിതവും. ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ മലയാളികളുടെ പ്രിയപ്പെട്ട നടന്‍ കുഞ്ചാക്കോ ബോബന്‍ തന്‍റെ ഫെയ്സ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിരുന്നു. ഒലിവ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ കുര്യച്ചന്‍ വാളക്കുഴിയും ടൈറ്റസ് ആറ്റിങ്ങലുമാണ് നിര്‍മ്മാതാക്കൾ . പുതുമുഖങ്ങളായ നിഹാലും ഗോപികാ…

Read More