ഇനി പുറം ലോകം കാണുമോ എന്നു പോലും പേടിയായി, കരച്ചില്‍ അടക്കാന്‍ പറ്റിയില്ല; അന്ന് രക്ഷപ്പെടുത്തിയത് അമിതാഭ് ബച്ചന്‍; അശോകന്‍

മലയാളികളുടെ പ്രിയനടനാണ് അശോകന്‍. നായകനായും വില്ലനായും സഹനടനായുമെല്ലാം അശോകന്‍ തിളങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ പുതുതലമുറയ്‌ക്കൊപ്പവും കട്ടയ്ക്ക് നില്‍ക്കുന്നുണ്ട് അശോകന്‍. ഈയ്യടുത്ത് പേരില്ലൂര്‍ പ്രീമിയര്‍ ലീഗിലൂടെ ഒടിടി ലോകത്തും ശക്തമായ സാന്നിധ്യമറിയിച്ചിരിക്കുകയാണ് അശോകന്‍. ഒരിക്കല്‍ ഖത്തറില്‍ ഒരു ഷോയ്ക്ക് പോയപ്പോള്‍ ജയിലിലായ കഥ പണ്ടൊരിക്കല്‍ അശോകന്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അന്ന് സംഭവിച്ചത് എന്താണെന്ന് പറയുകയാണ് അശോകന്‍. സംഭവം നടക്കുന്നത് 1988ലാണ്. പ്രണാമം എന്ന സിനിമയില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്ന കഥാപാത്രമായാണ് അശോകന്‍ അഭിനയിച്ചത്. അതിന്റെ പേപ്പര്‍ കട്ടിങ്…

Read More

കാട്ടാക്കട അശോകൻ വധക്കേസ്; 1 മുതൽ 5 വരെ പ്രതികൾക്ക് ഇരട്ട ജീവപര്യന്തം

കാട്ടാക്കട അശോകൻ വധക്കേസിൽ ആർഎസ്എസ് പ്രവർത്തകരായ പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി. 1 മുതൽ 5 വരെയുള്ള പ്രതികൾക്ക് ഇരട്ട ജീവപര്യന്തവും 50,000 രൂപ വീതം പിഴയും, 7, 10,12 പ്രതികൾക്ക് ജീവപര്യന്തവും 50,000 പിഴയുമാണ് കോടതി വിധിച്ചത്. കേസിലെ 8 പ്രതികളും ആർഎസ്എസ് പ്രവർത്തകരാണ്. ശംഭു, ശ്രീജിത്ത്, ഹരികുമാർ, ചന്ദ്രമോഹൻ, സന്തോഷ്, അഭിഷേക്, പ്രശാന്ത്, സജീവ് എന്നിവരാണ് പ്രതികൾ. നേരത്തെ, കേസിലെ മറ്റ് പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു. 2013 ലാണ് സിപിഎം പ്രവർത്തകനായ അശോകനെ വീട്ടിൽ നിന്നും…

Read More

പഴയതിനേ അപേക്ഷിച്ച് സിനിമയിലെ മനുഷ്യർ തമ്മിലുള്ള ആത്മബന്ധം കുറഞ്ഞു: നടൻ അശോകൻ

2023 എന്നെ സംബന്ധിച്ച് നല്ലൊരു വർഷമായിരുന്നു. ഒരുപാട് സിനിമകൾ ചെയ്യാൻ സാധിച്ചില്ല എങ്കിലും ചെയ്തസിനിമകളെല്ലാം എന്നെസംബന്ധിച്ച് ഏറെപ്രശംസ നേടിത്തന്നവയായിരുന്നുവെന്ന് നടൻ അശോകൻ.  ഗ്രാമീണപശ്ചാത്തലത്തിൽ ഹാസ്യത്തിൽ ചാലിച്ച രസകരമായ കഥയുമായി ‘പേരില്ലൂർ പ്രീമിയർ ലീഗ്’ ഈ പുതുവർഷത്തിൽ ഹോട്ട് സ്റ്റാറിലൂടെ പ്രദർശനത്തിനെത്തുമ്പോൾ അതിന്റെ വിശേഷങ്ങൾ പങ്കുവെക്കുകയായിരുന്നു നടൻ. നാട്ടിൻപുറത്ത് നടക്കുന്ന കഥയാണ് സിനിമപറയുന്നത്. മലയാളികൾക്കെല്ലാം കണക്ട് ചെയ്യാൻപറ്റുന്ന ഒരുപിടി സംഭവങ്ങൾ പേരില്ലൂർ പ്രീമിയർ ലീഗിന്റെ കഥാവഴിയിൽ കടന്നുവരുന്നുണ്ട്. ഒരു പൊളിറ്റിക്കൽ സറ്റയർ എന്നൊക്കെ സീരീസിനെ വിശേഷിപ്പിക്കാം. കേമൻ സോമൻ എന്ന ലോക്കൽ…

Read More

‘ ഇനി അശോകൻ ചേട്ടനെ അനുകരിക്കില്ല’; എല്ലാവരും പ്രതികരിച്ചാൽ അനുകരണം നിർത്തുമെന്ന് അസീസ്

അശോകനെ ഇനി അനുകരിക്കില്ലെന്ന് നടനും മിമിക്രി താരവുമായ അസീസ് നെടുമങ്ങാട്. ചില മിമിക്രി താരങ്ങൾ തന്നെ മോശമായി അനുകരിക്കുന്നുവെന്ന് അശോകൻ ഈയടുത്ത് വെളിപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് അസീസിന്റെ പ്രതികരണം. ഒരു സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെയാണ് അസീസിന്റെ വെളിപ്പെടുത്തൽ. ‘അശോകൻ ചേട്ടന്റെ ആ ഇന്റർവ്യൂ കണ്ടിരുന്നു. അദ്ദേഹത്തിന്റെ സുഹൃത്ത് തന്നെയാണ് എനിക്ക് ആ വീഡിയോ അയച്ചു തന്നത്. ഇപ്പോൾ നമ്മൾ ഒരാളെ അനുകരിക്കുന്നത് അരോചകമായി തോന്നിയാൽ അത് തുറന്നു പറയുന്നത് അഭിപ്രായസ്വാതന്ത്ര്യമാണ്. അത് പുള്ളിയുടെ ഇഷ്ടം. അദ്ദേഹത്തിന് ചിലപ്പോൾ അങ്ങനെ…

Read More