
ബിജെപി നേതാവ് ജയന്ത് സിൻഹയുടെ മകൻ ആശിഷ് സിൻഹ ഇന്ത്യാ മുന്നണിയുടെ തെരഞ്ഞെടുപ്പ് റാലിയിൽ ; കോൺഗ്രസിൽ ചേരുമെന്ന അഭ്യൂഹം ശക്തം
മുതിർന്ന ബി.ജെ.പി നേതാവ് ജയന്ത് സിൻഹയുടെ മകൻ ആശിഷ് സിൻഹ ഇൻഡ്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്തു. കോൺഗ്രസിൽ ചേരുന്നുവെന്ന ഊഹാപോഹങ്ങൾക്കിടെയാണ് ആശിഷ് സിൻഹ ജാർഖണ്ഡിലെ ഹസാരിബാഗിൽ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് റാലിയിൽ പ്രത്യക്ഷപ്പെട്ട് സ്ഥാനാർഥിക്ക് പിന്തുണ നൽകിയത്. മുൻ കേന്ദ്രമന്ത്രി യശ്വന്ത് സിൻഹയുടെ ചെറുമകൻ കൂടിയായ ആശിഷ് കോൺഗ്രസ് സ്ഥാനാർഥി ജെ.പി പട്ടേലിന് പിന്തുണ അറിയിച്ചു. പാർട്ടി നേതാക്കൾ അദ്ദേഹത്തെ ഷാൾ നൽകി സ്വീകരിച്ചു.ആശിഷ് കോൺഗ്രസിൽ ചേരുമെന്ന രീതിയിൽ നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ഇതിനെക്കുറിച്ച് അദ്ദേഹമോ സംസ്ഥാന…