
ആലുവയില്‍ അഞ്ചുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി അസ്ഫാക് ആലം റിമാന്‍ഡില്‍
ആലുവയില്‍ അഞ്ചുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി അസ്ഫാക് ആലം റിമാന്‍ഡില്‍. 14 ദിവസത്തേക്കാണ് കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ആലുവ മജിസ്‌ട്രേറ്റിന്റെ വീട്ടിലാണ് പ്രതിയെ ഇന്ന് രാവിലെ പോലീസ് ഹാജരാക്കിയത്. തുടർന്ന് വൈദ്യപരിശോധന പൂര്‍ത്തിയാക്കിയശേഷം പ്രതിയെ ആലുവ സബ് ജയിലിലേക്ക് മാറ്റി. പ്രതിയെ ഏഴുദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. കസ്റ്റഡി അപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും. അതേസമയം കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിക്ക് വേദനയോടെ നാട് യാത്രാമൊഴിയേകി. കുട്ടി ഒന്നാം ക്ലാസിൽ പഠിച്ചിരുന്ന…